Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർണാടകയിലെ ലിംഗായത്തുകളെ സന്ദർശിക്കാനൊരുങ്ങി അമിത് ഷാ
text_fieldsbookmark_border
ബംഗളൂരു: തെരഞ്ഞെടുപ്പ് അടുത്ത കർണാടകയിൽ ബി.ജെ.പി പ്രസിഡന്‍റ് അമിത് ഷായുടെ പര്യടനം ആരംഭിച്ചു. ലിംഗായത്ത് മഠത്തിലെത്തി നേതാക്കളെ സന്ദർശിച്ചുകൊണ്ടാണ് രണ്ട് ദിവസത്തെ യാത്രക്ക് തുടക്കം കുറിക്കുന്നത്. സംസ്ഥാനത്തെ കർഷകരേയും വ്യാപാരികളേയും സന്ദർശിക്കുമെന്ന് ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. ദക്ഷിണേന്ത്യയിൽ കോൺഗ്രസ് ഭരിക്കുന്ന ഏകസംസ്ഥാനമായ കർണാടകയിൽ ഭരണം പിടിച്ചെടുക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം.
കഴിഞ്ഞ രണ്ട് ദിവസങ്ങളായ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സംസ്ഥാനത്ത് പര്യടനം നടത്തിയിരുന്നു. വിവിധ ജാതി-മതസ്ഥരുടെ ആരാധനാ കേന്ദ്രങ്ങളാണ് രാഹുൽ പ്രധാനമായും സന്ദർശിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
