അക്രമ രാഷ്ട്രീയം സി.പി.എമ്മിെൻറ സ്വഭാവത്തിലുള്ളത്- അമിത് ഷാ
text_fieldsന്യൂഡല്‍ഹി: അക്രമ രാഷ്ട്രീയം കമ്മ്യൂണിസ്റ്റുകാരുടെ സ്വഭാവമാണെന്ന് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ. കേരളത്തില്‍ സി.പി.എം അധികാരത്തിലേറിയ ശേഷം 120 ഓളം ആർ.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഭൂരിഭാഗം കൊലപാതകങ്ങളും നടന്നത് മുഖ്യമന്ത്രിയുടെ മൂക്കിനു കീഴെ സ്വന്തം ജില്ലയിലാണ്. അതിൽ പിണറായി വിജയൻ ലജ്ജിക്കണം. അക്രമം വ്യാപിപ്പിച്ച് ചിന്തകകളെയും ആശയങ്ങളെയും നേരിടാമെന്ന് സി.പി.എം കരുതുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ലോകത്തിൽ നിന്നും കോൺഗ്രസ് ഇന്ത്യയിൽ നിന്നും അപ്രത്യക്ഷമാകുമെന്നാണ് തനിക്ക് പറയാനുള്ളതെന്നും അമിത് ഷാ പറഞ്ഞു. സി.പി.എം ഭീകരതക്കെതിരെ ഡല്‍ഹിയില്‍ നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭയം ജനിപ്പിക്കാന്‍ വേണ്ടി ബി.ജെ.പി പ്രവര്‍ത്തകരെ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തുകയാണുണ്ടായത്. എന്നാൽ അവർ കൊലപതാകങ്ങൾ നടത്തികൊണ്ട് മുന്നേറുേമ്പാൾ കൂടുതൽ താമര വിരിയുകയാണ് ചെയ്യുകയെന്നും അമിത് ഷാ പറഞ്ഞു.
ഏറ്റവും കൂടുതല്‍ രാഷ്ട്രീയ അക്രമങ്ങള്‍ റിപ്പോര്‍ട്ട ചെയ്തത് സി.പി.എം അധികാരത്തിലുള്ള പശ്ചിമ ബംഗാളിലും തൃപുരയിലും കേരളത്തിലുമാണ്. എവിടെ അവര്‍ ഭരണത്തിലിരിക്കുന്നുവോ അവിടെ രാഷ്ട്രീയ പ്രവര്‍ത്തനവും സംസ്കാരവും അക്രമത്തിലേക്ക് വഴിമാറുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
സി.പി.എമ്മുകാർ അവർക്ക് ചുറ്റുമുള്ള ലോകം നശിപ്പിക്കുേമ്പാൾ കോൺഗ്രസുകാർ ഇന്ത്യ മുഴുവനും നശിപ്പിച്ച സ്ഥിതിയാണുണ്ടായത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചില വിഷയങ്ങളില്‍ നിശ്ശബ്ദരാണ്. അത് അവരുടെ പക്ഷപാതമാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ഇരയായ ബി.ജെ.പി പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ റാലിയോടൊപ്പം പ്രദര്‍ശിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
