Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകരുത്തനായി അമിത്​ ഷാ; ...

കരുത്തനായി അമിത്​ ഷാ; എട്ട്​ കാബിനറ്റ്​ കമ്മറ്റികളിൽ അംഗം

text_fields
bookmark_border
കരുത്തനായി അമിത്​ ഷാ;  എട്ട്​ കാബിനറ്റ്​ കമ്മറ്റികളിൽ അംഗം
cancel

ന്യൂഡൽഹി: കേന്ദ്രസർക്കാറി​​െൻറ എട്ട്​ പ്രധാന കാബിനറ്റ്​ സമിതികളിൽ അംഗത്വം നേടി മന്ത്രിസഭയിൽ രണ്ടാമനായി ആഭ് യന്തരമന്ത്രി അമിത്​ ഷാ. ​ബുധനാഴ്​ച നടന്ന യോഗത്തിൽ എട്ട്​ പ്രധാന കാബിനറ്റ്​ കമ്മറ്റികളാണ്​ പുനഃസംഘടിപ്പിച് ചത്​. ഇതിൽ എ​ട്ടെണ്ണത്തിലും അമിത്​ ഷാ അംഗമാണ്​.

പ്രധാനമന്ത്രി നരേന്ദ്രമോദി ആറ്​ കേന്ദ്രസമിതികളിൽ മാത്രമ ാണ്​ അംഗമായിട്ടുള്ളത്​. കേന്ദ്ര നിയമനകാര്യ സമിതിയിൽ നരേന്ദ്രമോദിയും അമിത്​ ഷായും മാത്രമാണുള്ളത്​. പ്രധാനമന്ത്രി ഉൾപ്പെട്ട ആറു സമിതികളിലും ആഭ്യന്തരമന്ത്രി അമിത്​ ഷായും ഉൾപ്പെട്ടിട്ടുണ്ട്​. പ്രധാനമന്ത്രിയില്ലാത്ത സമിതികളിൽ അമിത്​ ഷായാണ്​ അധ്യക്ഷൻ. പാർലമ​െൻററി കാര്യ സമിതിയിലും അക്ക​െമഡേഷൻ സമിതിയിലും ​ഷാ ഉൾപ്പെട്ടിരിക്കുന്നു.

ധനമന്ത്രി നിർമല സീതാരാമന്​ ആറു സമിതികളിലാണ്​ അംഗത്വമുള്ളത്​. സാമ്പത്തിക കാര്യം, പാർലമ​െൻററി കാര്യം, അക്ക​െമഡേഷൻ, രാഷ്​ട്രീയ കാര്യം, സുരക്ഷാ, തൊഴിൽ -വൈധഗ്​ദ്യ വികസനം, നിക്ഷേപം-വളർച്ചാ തുടങ്ങിയ ആറു സമിതികളിലാണ്​ സീതാരാമൻ അംഗമായിട്ടുള്ളത്​.

എന്നാൽ മുതിർന്ന ബി.ജെ.പി നേതാവും കഴിഞ്ഞ മന്ത്രിസഭയിൽ രണ്ടാമനുമായ പ്രതിരോധ മന്ത്രി രാജ്​നാഥ്​ സിങ്​ കേന്ദ്ര സുരക്ഷാകാര്യ സമിതിയിലും സാമ്പത്തിക കാ​ര്യ സമിതിലും മാത്രമാണ്​ അംഗം​.

കേന്ദ്രഗതാഗത മന്ത്രിയായ നിതിൻ ഗഡ്​കരി നാലു സമിതികളിൽ അംഗമാണ്​. റെയിൽവേ മന്ത്രി പിയൂഷ്​ ഗോയൽ അഞ്ചു സമിതികളിലും പെട്രോളിയം മന്ത്രാലയത്തി​​െൻറ ചുമതലയുള്ള സഹമന്ത്രി ധർമേന്ദ്രപ്രധാൻ രണ്ട്​ ​ പ്രധാന സമിതികളിലും അംഗമാണ്​.

എന്നാൽ വനിത ശിശു വികസന മന്ത്രാലയത്തി​​െൻറ ചുമതലയുള്ള സ്​മൃതി ഇറാനിക്ക്​ ഒരു കേന്ദ്രകമ്മറ്റികളിലും അംഗത്വം ലഭിച്ചില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modirajnath singhAmit Shahcabinet committeeindia news
News Summary - Amit Shah In Key Cabinet Panel- India news
Next Story