Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Assam Chief Minister Sarbananda Sonowal and Amit Sha
cancel
Homechevron_rightNewschevron_rightIndiachevron_rightബംഗാളിന്​ പിന്നാലെ...

ബംഗാളിന്​ പിന്നാലെ അമിത്​ ഷാ അസമിൽ; നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഒരുക്കങ്ങൾ ചർച്ചചെയ്യും

text_fields
bookmark_border

ഗുവാഹത്തി: പശ്ചിമ ബംഗാളിന്​ പുറമെ, തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കുന്ന അസമിലും പര്യടനം ആരംഭിച്ച്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. അമിത്​ ഷായുടെ സന്ദർശനം ബംഗാളിൽ അലയൊലികൾ സൃഷ്​ടിച്ചുകൊണ്ടിരി​​േക്കയാണ്​ അസം, മണിപ്പൂർ സംസ്​ഥാനങ്ങളിലേക്കുള്ള സന്ദർശനം.

വെള്ളിയാഴ്ച അർധരാത്രിയോടെ അമിത്ഷാ​ ഗുവാഹത്തിയിലെ വിമാനത്താവളത്തിലെത്തി. നിരവധി നാടോടി കലാകാരൻമാരും നൂറുകണക്കിന്​ ബി.ജെ.പി പ്രവർത്തകരും അമിത്​ ഷായെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. അസം മു​ഖ്യമന്ത്രി സർബാനന്ദ സോനോവാൾ അദ്ദേഹത്തിന്​ സ്വീകരണമൊരുക്കി.

തെ​രഞ്ഞെടുപ്പിന്​ മുന്നോടിയായി അസമിൽ ​വിവിധ കേന്ദ്ര പദ്ധതികൾ പ്രഖ്യാപിക്കുകയാണ്​ അമിത്​ ഷായുടെ സന്ദർശന ലക്ഷ്യം. ശനിയാഴ്ച അസമിലെ 8000 നംഗാറുകളുടെ വിപുലീകരണ പ്രവർത്തനത്തിനാവശ്യമായ സഹായ ധനം വിതരണം ചെയ്യും. അസമിലെ വൈഷ്​ണവരുടെ ആശ്രമമാണിത്​. കൂടാതെ ബദാദ്രാവ താനിന്‍റെയും പുതിയ മെഡിക്കൽ കോളജിന്‍റെയും തറക്കല്ലിടലും നിർവഹിക്കും. അസമിലെ സാംസ്​കാരിക വിനോദ സഞ്ചാര കേന്ദ്രമാണ്​ ബദാദ്രാവ താൻ.

ഇതിനുപുറമെ 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ മ​ുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ ബി.ജെ.പി നേതാക്കളുമായി അമിത്​ ഷാ കൂടിക്കാഴ്ച നടത്തും. തെരഞ്ഞെടുപ്പ്​ പ്രചരണ പരിപാടികൾ സംബന്ധിച്ചും ചർച്ച നടത്തും. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട്​ ബി.ജെ.പി പ്രതിസന്ധികൾ നേരിടുന്ന സംസ്​ഥാനമാണ്​ അസം.​ ബംഗാളിൽ തൃണമൂൽ നേരിട്ടതുപോലെ അമിത്​ ഷായുടെ സന്ദർശനത്തിനോട്​ അനുബന്ധിച്ച് കോൺഗ്രസിൽ​ പ്രതിസന്ധി രൂപപ്പെടുമെന്നാണ്​ വിവരം. അസമിലെ കോൺഗ്രസിന്‍റെ രണ്ടു സംസ്​ഥാന നേതാക്കൾ ബി.ജെ.പി ചേരുമെന്ന്​ എൻ.ഡി.ടി.വി റിപ്പോർട്ട്​ ചെയ്​തു.

അസമിലെ സന്ദ​ർശനത്തിന്​ ശേഷം അമിത്​ ഷാ മണിപ്പൂരിലേക്ക്​ പുറപ്പെടും. ഞായറാഴ്​ച ഇംഫാലിൽ മെഡിക്കൽ കോളജിന്‍റെ ശിലാ സ്​ഥാപനം നിർവഹിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShaAmit sha Assam visitAssam Election 2021BJP
Next Story