Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രം സി.എ.എ...

കേന്ദ്രം സി.എ.എ പ്രതിഷേധക്കാരുമായി ചർച്ചക്ക്​ തയാറാവണം -അമാനുല്ല ഖാൻ

text_fields
bookmark_border
amanulla-khan.jpg
cancel

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരുമായി ചർച്ചക്ക്​ കേന്ദ്രം തയാറാവണമെന്ന്​ ആം ആദ്​ മി പാർട്ടി എം.എൽ.എ അമാനുല്ല ഖാൻ. സി.എ.എ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന ജാഫറാബാദിൽ അദ്ദേഹം തിങ്കളാഴ്​ച സന്ദർശനം നടത ്തിയിരുന്നു.

‘‘എന്തുകൊണ്ടാണ്​ അമിത്​ ഷായു​ം ബി.ജെ.പി നേതാക്കളും ഈ ആളുകളുമായി​ ചർച്ച നടത്താത്തത്​.? ഇത്​ കേ ന്ദ്രത്തി​​െൻറ വിഷയമാണ്​. ഞങ്ങളുടേതല്ല. അമിത്​ ഷാക്ക്​ ശാഹീൻബാഗി​​െൻറ പേരിൽ വോട്ട്​ ചോദിക്കാം. എന്തുകൊണ്ട്​ അദ്ദേഹം ഈ ആളുകളുമായി ചർച്ച നടത്തുന്നില്ല.? ഇവർ ഇന്ത്യക്കാരല്ലേ.. സർക്കാറാണ്​ ജനങ്ങളെ ഇവിടെ ഇരുത്തിയത്​. ജനങ്ങൾക്ക്​ ചർച്ച നടത്തണമെന്നുണ്ട്​. പക്ഷെ സർക്കാർ അവരെ കേൾക്കാൻ തയാറാവുന്നില്ല.’’ -അമാനുല്ല ഖാൻ പറഞ്ഞു.

നിലവിൽ തുടരുന്ന സി.എ.എ വിരുദ്ധ പ്രക്ഷോഭത്തി​​െൻറ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ ഉന്നതാധികാര യോഗം വിളിച്ചു ചേർക്കണമെന്നും​ അമാനുല്ല ഖാൻ ആവശ്യപ്പെട്ടു. സമാധാനപരമായാണ്​ സി.എ.എ വിരുദ്ധ പ്രക്ഷോഭം അരങ്ങേറുന്നതെന്നും ചില ബി.ജെ.പിക്കാർ പ്രശ്​നം സൃഷ്​ടിക്കാനായി പ്രക്ഷോഭകർക്കു നേരെ കെല്ലറിയുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ​ ഡൽഹിയിൽ സി.എ.എ വരുദ്ധ പ്രക്ഷോഭകർക്കു നേരെ സി.എ.എ അനുകൂലികൾ നടത്തിയ അക്രമത്തിൽ ഒരു പൊലീസുകാരനുൾപ്പെടെ അഞ്ചു പേർ മരിച്ചിരുന്നു. ഹെ​ഡ്കോ​ൺ​സ്​​റ്റ​ബി​ൾ രത്തൻലാൽ, പ്രദേശവാസികളായ മുഹമ്മദ്​ ഫുർഖാൻ, ശാഹിദ്​ എന്നിവരും മറ്റ് രണ്ടാളുകളുമാണ്​​ കൊല്ലപ്പെട്ടത്​. 10 ലധികം പൊലീസുകാർക്കും 50ൽപരം സമരക്കാർക്കും പരിക്കേറ്റിരുന്നു​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit Shahmalayalam newsindia newsDelhi protestAnti CAA protest
News Summary - amit shah holds meeting over law and order situation in delhi -india news
Next Story