'പോയെന്ന് വിശ്വസിക്കാനാകുന്നില്ല'; ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മരണത്തിൽ അനുശോചിച്ച് അമിത് ഷാ
text_fieldsന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയ്ക്ക് അനു ശോചനമറിയിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ.
"ഞാൻ വിജയ് രൂപാണിയുമായി ദീർഘനാൾ പ്രവർത്തിച്ചിട്ടുണ്ട്. സംസ്ഥാന അധ്യക്ഷൻ എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം പൂർണ ഉത്തരവാദിത്തത്തോടെയാണ് പ്രവർത്തിച്ചിട്ടുള്ളത്. നമ്മളോടൊപ്പം അദ്ദേഹം ഇനി ഉണ്ടാവില്ലെന്ന് വിശ്വസിക്കാനാകുന്നില്ല". അമിത്ഷാ എക്സ് പോസ്റ്റിൽ കുറിച്ചു.
പാർട്ടിയിൽ പൊതുവേ ശാന്തനും ചിന്താശീലനുമായ അദ്ദേഹം പാർട്ടിക്കുള്ളിൽ അച്ചടക്കവും ആത്മാർഥവമായ പ്രവർത്തനമാണ് നടത്തിയതെന്ന് ഷാ കൂട്ടിച്ചേർത്തു. കുറച്ച് ദിവസങ്ങൾക്കു മുമ്പ് തങ്ങൾ കണ്ടിരുന്നതായും അന്ന് പഞ്ചാബിലെ പാർട്ടി പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്തിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയ് രൂപാണിയുടെ ഭാര്യയോട് സംസാരിച്ചിരുന്നതായും അനുശോചനമറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ഗുജറാത്തിൽ 2 തവണ മുഖ്യമന്ത്രി പദവി വഹിച്ചിരുന്ന ആളാണ് വിജയ് രൂപാണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

