രാഹുൽ ഗാന്ധി കുട്ടി, പ്രതിപക്ഷമായി കോൺഗ്രസിെന ലഭിച്ചത് ഭാഗ്യം - അമിത് ഷാ
text_fieldsന്യുഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കുട്ടിെയന്ന് പരിഹസിച്ച് ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ. കോൺഗ്രസിനെ പോെല ഒരു പ്രതിപക്ഷത്തെ ലഭിച്ചത് ഭാഗ്യമാണെന്നും അമിത് ഷാ പറഞ്ഞു. ദശകങ്ങളായി ഇന്ത്യ ഭരിച്ച കോൺഗ്രസ് അധ്യക്ഷെൻറ മൂന്നു തലമുറ എന്തു ചെയ്തു എന്ന് പറയുന്നതിന് പകരം കേന്ദ്ര സർക്കാർ ഇതു െചയ്യുന്നില്ല, അതു െചയ്യുന്നില്ല എന്നു പറഞ്ഞ് ആക്രമിക്കുകയാണ് രാഹുലെന്നും അമിത് ഷാ കുറ്റപ്പെടുത്തി. ജയ്പൂരിലെ ലോക്സഭാ മണ്ഡലത്തിൽ സംസാരിക്കുകയായിരുന്നു ബി.ജെ.പി അധ്യക്ഷൻ.
ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി തോൽവി നേരിട്ടതിൽ സന്തോഷമാണുള്ളതെന്നും അമിത്ഷാ വ്യക്തമാക്കി. പല സംസ്ഥാനങ്ങളിലും അധികാരം നഷ്ടപ്പെടുേമ്പാഴും ചില ഉപതെരഞ്ഞെടുപ്പുകളിലെ വിജയം കൊണ്ടു മാത്രം സംതൃപ്തരാകുന്ന പ്രതിപക്ഷത്തെ കിട്ടിയതിൽ നാം ഭാഗ്യവാൻമാരാണ്. നാം എട്ട് ഉപതെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടു. എന്നാൽ അവരിൽ നിന്ന് 14 സംസ്ഥാനങ്ങൾ പിടിച്ചെടുത്തു. മോദി സർക്കാർ നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട്. ശുചിമുറികൾ നിർമിക്കുന്നു, പാചക വാതക സിലിണ്ടറുകൾ ലഭ്യമാക്കുന്നു, മറ്റ് സാമൂഹിക ക്ഷേമ പ്രവർത്തികൾ നടത്തുന്നു. എന്നാൽ സർക്കാർ അത് ചെയ്യുന്നില്ല. ഇത് ചെയ്യുന്നില്ല എന്ന് കുറ്റപ്പെടുത്തുകയാണ് രാഹുൽ ഗാന്ധി.
ഹേയ് ബബുഅ (കുട്ടി), കഴിഞ്ഞ 70 വർഷമായി എന്തൊക്കെയാണ് നിങ്ങൾ ചെയ്തത്. നിങ്ങളുെട മൂന്നു തലമുറകൾ ഇെതല്ലാം ചെയ്തിരുന്നെങ്കിൽ ശുചി മുറികൾ നിർമിക്കാനും പാചക വാതക സിലിണ്ടറുകൾ വിതരണം ചെയ്യാനും തങ്ങൾക്ക് ഭാഗ്യമുണ്ടാകില്ലായിരുന്നു- അമിത് ഷാ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
