Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘എസ്.ഐ.ആറിലൂടെ പുറത്താക്കിയത് മൂന്ന് കോടി നുഴഞ്ഞുകയറ്റക്കാരെ, അവരെ സംരക്ഷിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്’; അമിത് ഷാ

text_fields
bookmark_border
അമിത് ഷാ
cancel
camera_alt

അമിത് ഷാ

ഹൈദരാബാദ്: ഡൽഹിയിൽ എസ്.ഐ.ആറിനെതിരെ ഇൻഡ്യ സഖ്യം നടത്തിയ റാലി നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കോൺഗ്രസിന്റെയും സഖ്യകക്ഷികളുടെയും വോട്ടുബാങ്കാണ് നുഴഞ്ഞുകയറ്റക്കാരെന്നും വോട്ടുകൾ സംരക്ഷിക്കാനെന്ന പേരിൽ അവരെ സംരക്ഷിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. ഹൈദരാബാദിൽ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ.

എസ്.ഐ.ആറിലൂടെ വോട്ടർപട്ടികയിൽനിന്ന് വോട്ടവകാശത്തിന് അർഹതയില്ലാത്തവരെയും നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തിയിട്ടുണ്ടെന്ന് അമിത് ഷാ അവകാശപ്പെട്ടു. ഇത്തരത്തിൽ മൂന്ന് കോടി പേരെയാണ് തിരിച്ചറിഞ്ഞതെന്നും ഇവരിൽ ബംഗ്ലാദേശിൽനിന്നുള്ള നുഴഞ്ഞുകയറ്റക്കാരുമുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. ഈ വോട്ടുകൾ ഒരിക്കലും യഥാർഥത്തിൽ നിലവിലില്ലാത്തവയാണെന്നും വോട്ടർപട്ടികയിൽനിന്ന് ഇവരെ ഒഴിവാക്കേണ്ടതല്ലേയെന്നും ഷാ ചോദിച്ചു.

രാജ്യത്ത് 13 കോടി പേർക്ക് വോട്ടവകാശം നഷ്ടമായെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം നുണയാണെന്നും അമിത് ഷാ പറഞ്ഞു. ഇതിൽ 6.15 കോടി പേർ താമസസ്ഥലം മാറിയവരാണ്. ഒരാൾക്ക് രാജ്യത്തിന്റെ രണ്ട് വ്യത്യസ്ത ഭാഗങ്ങളിൽ വോട്ടവകാശം ഉണ്ടാകണമോയെന്നും അമിത് ഷാ ചോദിച്ചു. മരിച്ചുപോയ 2.8 കോടി മുതൽ മൂന്ന് കോടി വരെ ആളുകളുടെ പേരുകളും പട്ടികയിൽനിന്ന് നീക്കിയിട്ടുണ്ട്. മരിച്ചവരുടെ പേരിൽ ആരാണ് വോട്ട് ചെയ്യേണ്ടതെന്നും കോൺഗ്രസ് വ്യാജവോട്ടുകളിലൂടെ അധികാരത്തിലെത്താനാണ് ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു.

എസ്.ഐ.ആറിലൂടെയാണ് ബി.ജെ.പി അധികാരത്തിലെത്തുന്നതെന്ന കോൺഗ്രസിന്റെ ആരോപണത്തെയും അമിത് ഷാ തള്ളിക്കളഞ്ഞു. 2014ലും 2019ലും 2024ലും നരേന്ദ്ര മോദി അധികാരത്തിലെത്തിയത് എസ്.ഐ.ആർ നടത്താതെയാണെന്ന് അമിത് ഷാ ചൂണ്ടിക്കാട്ടി. ഇന്ത്യൻ വോട്ടർമാരുടെ പിന്തുണയോടെയാണ് മോദി അധികാരത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം മഹാരാഷ്ട്ര, ഹരിയാന, ഡൽഹി, ബിഹാർ, പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി.ജെ.പിയും സഖ്യകക്ഷികളും വിജയിച്ചെന്നും അടുത്തതായി തെലങ്കാനയിലും അധികാരത്തിലെത്തുമെന്നും ഷാ അവകാശപ്പെട്ടു.

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിപക്ഷം നടത്തിയ മോക് ഇംപീച്ച്മെന്റ് നടപടികളെയും അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷത്തിന്റെ മോക് പാർലമെന്റ് സമ്മേളനത്തിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രിയുടെ വേഷം കൈകാര്യം ചെയ്യുന്നതായിരുന്നു നല്ലതെന്നും യഥാർഥ പാർലമെന്റിൽ ഒരിക്കലും പ്രധാനമന്ത്രിയാകാൻ അദ്ദേഹത്തിന് കഴിയില്ലെന്നും അമിത് ഷാ പരിഹസിച്ചു.

ഭരണഘടന കൈയിൽ പിടിക്കുന്ന കോൺഗ്രസ് അതിനെ ബഹുമാനിക്കുന്നില്ലെന്നും പാർലമെന്റിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയാണെന്നും അമിത് ഷാ ആരോപിച്ചു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രചരിപ്പിക്കുന്ന ആശയക്കുഴപ്പങ്ങൾ അവസാനിപ്പിക്കാൻ വീടുകൾതോറും പ്രചാരണം നടത്തണമെന്നും ബി.ജെ.പി പ്രവർത്തകരോട് അമിത് ഷാ ആവശ്യപ്പെട്ടു. അതേസമയം അമിത് ഷായുടെ ആരോപണങ്ങൾക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നിട്ടുണ്ട്. അമിത് ഷായുടെ പ്രസ്ാതവന കോടിക്കണക്കിന് വോട്ടർമാരെ അപമാനിക്കുന്നതാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amit Shah calls 3 crore votes dropped in SIR ‘infiltrators’: ‘They never existed’
Next Story