Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്...

കോൺഗ്രസ് നക്സലിസത്തിന്‍റെ വളർച്ചയെ പ്രോത്സാഹിപ്പിച്ചു- അമിത് ഷാ

text_fields
bookmark_border
Amith Shah
cancel
camera_alt

അമിത് ഷാ

റായ്പൂർ: കോൺഗ്രസ് നക്സലിസത്തിന്‍റെ വളർച്ചയെ പ്രോത്സാഹിപ്പിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 9 വർഷക്കാലത്തെ നരേന്ദ്രമോദിയുടെ ഭരണത്തിൽ നക്സൽ ആക്രമണങ്ങൾ 52 ശതമാനം വരെ കുറക്കാനായെന്നും ആദ്ദേഹം അവകാശപ്പെട്ടു. തെരഞ്ഞെടുപ്പ് റാലിക്കിടെ ചത്തീസ്ഗഢിലെ ജനങ്ങളോട് സംസാരിക്കുകയായിരുന്നു അമിത് ഷാ.

"നിങ്ങളുടെ മുന്നിൽ രണ്ട് ഓപ്ഷനുകളുണ്ട്ഒ.ന്ന് നക്‌സലിസത്തെ പ്രോത്സാഹിപ്പിക്കുന്ന കോൺഗ്രസ്, മറുവശത്ത്, നക്‌സലിസത്തെ ഇല്ലാതാക്കുന്ന ബി.ജെ.പി. ഒരു വശത്ത് കോടിക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ കോൺഗ്രസ്. മറുവശത്ത് കോടിക്കണക്കിന് പാവപ്പെട്ട ജനങ്ങൾക്ക് ഗ്യാസ് സിലിണ്ടറുകൾ, ടോയ്‌ലറ്റുകൾ, കുടിവെള്ളം, ആരോഗ്യ സൗകര്യങ്ങൾ, ധാന്യങ്ങൾ, വീടുകൾ എന്നിവ നൽകുന്ന ബി.ജെ.പി"- അമിത് ഷാ പറഞ്ഞു.

ഛത്തീസ്ഗഢിൽ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചാൽ സംസ്ഥാനത്തെ നക്‌സൽ ഭീഷണിയിൽ നിന്ന് പൂർണമായും മുക്തമാക്കുമെന്ന് അമിത് ഷാ പറഞ്ഞു. കോൺഗ്രസ് അധികാരത്തിലേക്ക് തിരിച്ച് വന്നാൽ ചത്തീസ്ഗഢിന്‍റെ വികസനത്തിനായി കേന്ദ്രം നൽകുന്ന പണം കോൺഗ്രസിന്‍റെ എ.ടി.എം വഴി ഡൽഹിയിലേക്ക് പോകുമെന്നും അദ്ദേഹം ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahCongressBJPChhatisgarh Assembly Election 2023
News Summary - Amit Shah blames Congress for rise of Naxalism, pledges Naxal-free Chhattisgarh
Next Story