Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
തൃണമൂലിൽ ആഭ്യന്തര കലാപം; ദ്വിദിന സന്ദർശനത്തിന്​ അമിത്​ ഷാ ബംഗാളിൽ
cancel
Homechevron_rightNewschevron_rightIndiachevron_rightതൃണമൂലിൽ ആഭ്യന്തര...

തൃണമൂലിൽ ആഭ്യന്തര കലാപം; ദ്വിദിന സന്ദർശനത്തിന്​ അമിത്​ ഷാ ബംഗാളിൽ

text_fields
bookmark_border

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമുൽ ​േകാൺഗ്രസും ബി.ജെ.പിയും ഏറ്റുമുട്ടൽ തുടരുന്നതിനിടെ ബി.ജെ.പി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത്​ ഷാ കൊൽക്കത്തയിൽ. ശനിയാഴ്ച വെളുപ്പിന്​ ഒരുമണിയോടെയാണ്​ അമിത്​ഷാ ബംഗാളിലെത്തിയത്​. അഞ്ചുമാസത്തിനുള്ളിൽ നിയമസഭ തെരഞ്ഞെടുപ്പിന്​ സാക്ഷ്യം വഹിക്കാനിരി​െക്കയാണ്​ അമിത്​ ഷായുടെ രണ്ടുദിവസത്തെ ബംഗാൾ സന്ദർശനം.

അമിത്​ ഷായുടെ സന്ദർശനത്തിന്​ മുന്നോടിയായി തൃണമൂലിലെ മുതിർന്ന നേതാക്കൾ പാർട്ടി വിട്ടിരുന്നു. തൃണമൂലിന്‍റെ മുതിർന്ന നേതാവ്​ സു​േവന്ദു അധികാരി പാർട്ടി വിട്ടത്​ മമതക്ക്​ വലിയ ക്ഷീണമായിരുന്നു. അമിത്​ഷായുടെ സന്ദർശന വേളയിൽ ഇദ്ദേഹം ബി.ജെ.പിയിൽ ചേരുമെന്നാണ്​ വിവരം. കൂടാതെ തൃണമൂൽ വിട്ട മറ്റു നേതാക്കളു​ം ബി.ജെ.പിയിൽ ചേരും.

ശനിയാഴ്ച മിഡ്​നാപോറിൽ അമിത്​ ഷാ ബംഗാൾ ജനതയെ അഭിസംബോധന ചെയ്​ത്​ സംസാരിക്കും. ഈ സമയമായിരിക്കും തൃണമൂൽ നേതാക്കളുടെ ബി.ജെ.പി പ്രവേശനമെന്നാണ്​ വിവരം.

നിയമസഭ തെരഞ്ഞെടുപ്പ്​ കഴിയുന്നതുവരെ അമിത്​ ഷായും ബി.ജെ.പി പ്രസിഡന്‍റ്​ ജെ.പി. നഡ്ഡയും എല്ലാ മാസവും ബംഗാൾ സന്ദർശിക്കുമെന്ന്​ ബി.ജെ.പി സംസ്​ഥാന തലവൻ ദിലീപ്​ ഘോഷ്​ പറഞ്ഞു.

തൃ​ണ​മൂ​ൽ എം.​എ​ൽ.​എ​ ശീ​ൽ​ഭ​ദ്ര ദ​ത്ത, ന്യൂ​ന​പ​ക്ഷ സെ​ൽ നേ​താ​വ്​ ക​ബീ​റു​ൽ ഇ​സ്​​ലാം എ​ന്നി​വർ​ വെ​ള്ളി​യാ​ഴ്​​ച തൃ​ണ​മൂ​ൽ കോ​ൺ​​ഗ്ര​സ്​ വി​ട്ട​ിരുന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ണ​മൂ​ലി​െൻറ വി​ജ​യ​ത്തി​ന്​ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച സു​വേ​ന്ദു അ​ധി​കാ​രി​യും മ​റ്റൊ​രു എം.​എ​ൽ.​എ​യാ​യ ജി​തേ​ന്ദ്ര തി​വാ​രി​യും ക​ഴി​ഞ്ഞ ദി​വ​സം രാ​ജി​വെ​ച്ചി​രു​ന്നു. ഇ​വ​രി​ൽ സു​വേ​ന്ദു അ​ധി​കാ​രി അ​മി​ത്​ ഷാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ബി.​ജെ.​പി​യി​ൽ ചേ​രാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. അ​തേ​സ​മ​യം, ബി.​ജെ.​പി​യി​ൽ ചേ​രി​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​വൃ​ത്തി​യി​ലേ​ക്ക്​ മ​ട​ങ്ങാ​നാ​ണ്​ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ജി​തേ​ന്ദ്ര തി​വാ​രി അ​റി​യി​ച്ചു.

മൂ​ന്ന്​ എം.​എ​ൽ.​എ​മാ​ർ രാ​ജി​വെ​ച്ച​ത്​ തൃ​ണ​മൂ​ലി​ൽ ആ​ശ​ങ്ക വ​ള​ർ​ത്തി​യി​ട്ടു​ണ്ട്. സു​വേ​ന്ദു അ​ധി​കാ​രി​യു​ടെ രാ​ജി സാ​​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ്​ നി​യ​മ​സ​ഭ സ്​​പീ​ക്ക​ർ ബി​മ​ൻ ബാ​ന​ർ​ജി സ്വീ​ക​രി​ച്ചി​ല്ല. രാ​ജി​ക്ക​ത്തി​ൽ തീ​യ​തി​യി​ല്ല, സ്വ​മേ​ധ​യാ ന​ൽ​കി​യ രാ​ജി​ക്ക​ത്താ​യി തോ​ന്നു​ന്നി​ല്ല തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ണ്​ സ്​​പീ​ക്ക​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. തി​ങ്ക​ളാ​ഴ്​​ച, ത​െ​ന്ന വ​ന്നു കാ​ണാ​നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeTrinamool CongressAmit shaAmit sha bengal visitBJP
News Summary - Amit Shah Arrives In Bengal For Two-Day Visit
Next Story