അമിത് ഷായും മറ്റു നേതാക്കളും ഇംഗ്ലീഷിനെതിരെ പറയും. പക്ഷേ അവരുടെ മക്കളെല്ലാം ഇന്ത്യക്ക് പുറത്താണ് -അശോക് ഗെഹ്‌ലോട്ട്
text_fieldsജയ്‌പൂർ: അമിത് ഷായുടെ ഇംഗ്ലീഷ് വിരുദ്ധ പരാമർശത്തിന് മറുപടിയുമായി മുൻ രാജസ്ഥാൻ മുഖ്യമന്തിയും കോൺഗ്രസിന്റെ മുതിർന്ന നേതാവുമായ അശോക് ഗെഹ്‌ലോട്ട്.
അമിത് ഷായും മറ്റു നേതാക്കളും ഇംഗ്ലീഷിനെതിരെ പറയുമെന്നും അവരുടെ മക്കളെല്ലാം ഇന്ത്യക്ക് പുറത്താണെന്നും അശോക് ഗെഹ്‌ലോട്ട് പറഞ്ഞു.
കോൺഗ്രസും ഹിന്ദിയെ അനുകൂലിക്കുന്നു. എന്നാൽ ഇംഗ്ലീഷ് ഭാഷ പുതിയ അവസരങ്ങൾ കൊണ്ടുവരും. കോൺഗ്രസ് പാർട്ടിയും രാഹുൽ ഗാന്ധിയും ഹിന്ദിയെ അനുകൂലിക്കുന്നവർ തന്നെയാണ്. പക്ഷേ, ഇംഗ്ലീഷ് ഒരു അന്താരാഷ്ട്ര ഭാഷയാണ്. മാത്രമല്ല പുതിയ അവസരങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. കുട്ടിക്കാലത്ത് താൻ അടക്കം ഇംഗ്ലീഷിനെ എതിർത്തിരുന്നു.
പക്ഷെ ഇപ്പോൾ ഇംഗ്ലീഷ് അത്യാവശ്യമാണ്. അതുകൊണ്ട് നമ്മുടെ സമീപനവും മാറി. ഇന്റർനെറ്റിന്റെയും അട്ടിഫിഷൽ ഇന്റലിജൻസിന്റെയും കാലത്ത് ഇംഗ്ലീഷ് ഇല്ലാതെ ഈ തലമുറക്ക് മുന്നോട്ടുപോകാൻ കഴിയില്ല. രാജസ്ഥാനിൽ കോൺഗ്രസ് ഭരണകൂടം ഇംഗ്ലീഷ് പ്രോത്സാഹിപ്പിക്കാനായി 3700 മഹാത്മാ ഗാന്ധി ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ സ്ഥാപിച്ചു.
എന്നാൽ ബി.ജെ.പി സർക്കാർ ഈ സ്‌കൂളുകൾ അടച്ചുപൂട്ടാനാണ് ശ്രമിച്ചത്. എന്നാൽ ഇംഗ്ലീഷിനുള്ള സ്വീകാര്യത മൂലം അവർക്കത് സാധിച്ചില്ലെന്നും ഗെഹ്‌ലോട്ട് കൂട്ടിച്ചേർത്തു. രാജ്യത്ത് ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നവർക്ക് സമീപ ഭാവിയിൽ ലജ്ജ തോന്നുമെന്നും അത്തരമൊരു കാലം വിദൂരമല്ലെന്നുമായിരുന്നു കേന്ദ്ര മന്ത്രി അമിത് ഷായുടെ പരാമർശം.
‘മോഹന്‍ ഭാഗവത് എല്ലാ ദിവസവും പറയുന്നത് ഇംഗ്ലീഷില്‍ സംസാരിക്കേണ്ട, ഹിന്ദിയില്‍ സംസാരിക്കൂ എന്നാണ്. പക്ഷേ ആർ.എസ്.എസ്, ബി.ജെ.പി പാർട്ടികളിൽ ഉള്ള അവരുടെ മക്കള്‍ എല്ലാവരും ഇംഗ്ലണ്ടിലാണ് പഠിക്കാന്‍ പോകുന്നത്. എന്ത് ആലോചനയാണ് ഇതിന് പിന്നില്‍?. കാരണം അവര്‍ക്ക് നല്ല ശമ്പളമുള്ള ജോലി ലഭിക്കണം’ രാഹുല്‍ ഗാന്ധി എക്സിൽ ഷെയർ ചെയ്ത പോസ്റ്റിൽ ചോദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

