പോരാട്ടം ഇഞ്ചോടിഞ്ച്; ബി.ജെ.പി ഓഫീസ് സന്ദർശനം ഒഴിവാക്കി ഷായും മോദിയും
text_fieldsന്യൂഡൽഹി: ബി.ജെ.പി ആസ്ഥാനം സന്ദർശിക്കാനുള്ള തീരുമാനം ഉപക്ഷേിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും. ബിഹാർ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സഖ്യം ലീഡ് ചെയ്തതോടെയാണ് ബി.ജെ.പി ആസ്ഥാനം ഇരു നേതാക്കളും സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ വന്നത്.
എന്നാൽ, വോട്ടെണ്ണൽ പുരോഗമിച്ചതോടെ ബിഹാറിൽ പോരാട്ടം ഇഞ്ചോടിഞ്ചായി. ഇതോടെയാണ് സന്ദർശനം ഇരുവരും ഒഴിവാക്കിയതെന്നാണ് വാർത്തകൾ. ബിഹാറിൽ വോട്ടെണ്ണൽ തുടങ്ങിയതും തേജസ്വി യാദവിെൻറ നേതൃത്വത്തിലുള്ള മഹാസഖ്യം മികച്ച മുന്നേറ്റമാണ് കാഴ്ചവെച്ചത്.
എന്നാൽ, വോട്ടെണ്ണൽ പുരോഗമിച്ചതോടെ എൻ.ഡി.എ ലീഡ് പിടിച്ചു. പിന്നീട് കൂടുതൽ വോട്ടുകൾ എണ്ണിയതോടെ ഇരുപാർട്ടികളും തമ്മിലുള്ള പോരാട്ടം ഇഞ്ചോടിഞ്ചിലേക്ക് കടക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

