Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസ്​ രാജ്യത്തെ...

കോൺഗ്രസ്​ രാജ്യത്തെ മതത്തി​െൻറ അടിസ്ഥാനത്തിൽ വിഭജിച്ചു -അമിത്​ ഷാ

text_fields
bookmark_border
കോൺഗ്രസ്​ രാജ്യത്തെ മതത്തി​െൻറ അടിസ്ഥാനത്തിൽ വിഭജിച്ചു -അമിത്​ ഷാ
cancel

ന്യൂഡൽഹി: ലോക്​സഭയിൽ കോൺഗ്രസിനെതിരെ ശക്തമായ വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ. രാജ്യത്തെ മതത്തി​​െൻറ അടിസ്ഥാനത്തിൽ വിഭജിച്ചത്​ കോൺഗ്രസ്​ ആണെന്ന്​ അമിത്​ ഷാ ആരോപിച്ചു. പൗരത്വ ഭേദഗതി ബില്ലിനെതിരായ കോൺഗ്രസ്​ പ്രതിഷേധത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘‘ഈ ബിൽ എന്തുകൊണ്ട്​ ആവശ്യമാണെന്ന്​ ഞാൻ പറയാം​. കോൺഗ്രസ്​ ഈ രാജ്യത്തെ മതത്തി​​െൻറ അടിസ്ഥാനത്തിൽ വിഭജിച്ചതുകൊണ്ടാണ്​ ഇത്​ ആവശ്യമായി വന്നത്​. ​ആരാണ്​ ചെയ്​തത്​.? കോൺഗ്രസാണ്​ മതത്തി​​െൻറ അടിസ്ഥാനത്തിൽ ഈ രാജ്യത്തെ വിഭജിച്ചത്​. ഇതാണ്​ ചരിത്രം. ’’ -അമിത്​ ഷാ പറഞ്ഞു.

മത ന്യുനപക്ഷങ്ങൾക്ക്​ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി 1950ൽ നെഹ്​റു-ലിയാഖത്ത്​ ഉടമ്പടി ഒപ്പു വെച്ചു. ഈ ഉടമ്പടി​ ഇന്ത്യയിൽ പൂർണമായും നടപ്പിലാക്കിയപ്പോൾ അത്​ പാകിസ്​താനിലും ബംഗ്ലാദേശിലും നടപ്പിലാക്കിയിരുന്നില്ല. എന്നാൽ പിന്നീട്​ ഇത്​ പാകിസ്​താനും നടപ്പാക്കി.

അഫ്​ഗാനിസ്​താൻ, പാകിസ്​താൻ, ബംഗ്ലാദേശ്​ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുക്കൾ, പാഴ്​സികൾ, സിഖുകാർ, ജൈനൻമാർ, ബുദ്ധൻമാർ എന്നിവർക്ക്​ പൗരത്വം നൽകാനുള്ള ബുദ്ധിപൂർവമായ തരംതിരിക്കലായിരുന്നു അത്​. നിയമത്തിന്​ മുമ്പിലെ സമത്വം വിഭാവനം ചെയ്യുന്ന ആർട്ടിക്ക്​ൾ 14നെ ഈ ബിൽ ലംഘിക്കുന്നുവെങ്കിൽ എന്തിനാണ്​ ന്യൂനപക്ഷങ്ങൾക്ക്​ ഈ രാജ്യത്ത്​ പ്രത്യേക പരിഗണന നൽക​ുന്നതെന്നും അമിത്​ ഷാ ചോദിച്ചു.

പാകിസ്​താൻ, ബംഗ്ലാദേശ്​, അഫ്​ഗാനിസ്​താൻ എന്നിവിടങ്ങളിൽ നിന്നുള്ള മുസ്​ലിം ഇതര കുടിയേറ്റക്കാർക്ക്​ പൗരത്വം ലഭിക്കൽ എളുപ്പമാക്കുന്നതാണ്​ പൗരത്വ​ ഭേദഗതി ബി​െല്ലന്നും ബിൽ ഭരണഘടനാ ലംഘനമാണന്നും പ്രതിപക്ഷം ആരോപിക്ക​ുന്നു. ബിൽ മതത്തി​​െൻറ അടിസ്ഥാനത്തിൽ ജനങ്ങളിൽ വിവേചനം സൃഷ്​ടിക്കുമെന്നും പ്രതിപക്ഷം പറഞ്ഞു.

മൂന്ന്​ രാഷ്​ട്രങ്ങളും മുസ്​ലിം രാഷ്​ട്രങ്ങളായതു മുതൽ മുസ്​ലിം ഇതരരായവർക്ക്​ വേഗത്തിൽ പൗരത്വത്തിനുള്ള വ്യവസ്ഥ ഉചിതമായ തരം തിരിക്കലാണെന്നും മുസ്​ലിംകളെ ബുദ്ധിമുട്ടിക്കില്ലെന്നും അമിത്​ ഷാ വ്യക്തമാക്കി. ഈ മൂന്ന്​ രാജ്യങ്ങളിൽ നിന്നുള്ള മുസ്​ലിംകളെ പൗരത്വത്തിന്​ അപേക്ഷിക്കുന്നതിൽ നിന്ന്​ അയോഗ്യരാക്കുമെന്ന ആരോപണം അമിത്​ ഷാ നിഷേധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressAmit Shahmalayalam newsindia newsPartitionCitizenship Amendment Act
News Summary - In Amit Shah’s push to citizenship bill, sharp attack on Congress over Partition -india news
Next Story