ന്യൂഡൽഹി: ഏകീകൃത സിവിൽകോഡ് സംബന്ധിച്ച് ബി.ജെ.പി ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്ന് അധ്യക്ഷൻ അമിത് ഷാ. മുത്തലാഖിൽ നിയമം കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ, നിയമത്തെ രാജ്യസഭയിൽ എതിർക്കുകയാണ് കോൺഗ്രസ് ചെയ്യുന്നത്. നിയമം വീണ്ടും രാജ്യസഭയുടെ പരിഗണനക്കായി കൊണ്ടുവരുമെന്നും അമിത് ഷാ പറഞ്ഞു.
ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തിയാൽ ബി.ജെ.പിക്ക് 2014നേക്കാൾ കൂടുതൽ സീറ്റ് കിട്ടും. 2014ൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുേമ്പാൾ ആറ് സംസ്ഥാനങ്ങളിലാണ് ബി.ജെ.പി ഭരിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ 22 സംസ്ഥാനങ്ങളിൽ ബി.ജെ.പിയാണ് ഭരണം നടത്തുന്നത്. ബി.ജെ.പിക്ക് ഇന്ത്യയിൽ കൂടുതൽ സ്വാധീനം ഉണ്ടാക്കാൻ സാധിച്ചു എന്നതിെൻറ തെളിവാണ് ഇതെന്നും അമിത് ഷാ പറഞ്ഞു.
പ്രധാനമന്ത്രി മോദിയുടെയും ധനമന്ത്രി ജെയ്റ്റ്ലിയുടെയും നേതൃത്വത്തിൽ ഇന്ത്യൻ സാമ്പത്തിക രംഗം ശരിയായ ദിശയിലാണ്. ഇതിെൻറ തെളിവാണ് സെൻസെക്സ് റെക്കോർഡ് ഉയരത്തിലെത്തിയത്. യു.പി.എ ഭരണകാലത്ത് രാജ്യത്തെ സാമ്പത്തിക രംഗത്ത് ഉയർച്ചയുണ്ടായിട്ടില്ലെന്നും അമിത് ഷാ വ്യക്തമാക്കി.