സംഝോത എക്സ്പ്രസ് സർവീസ് പാകിസ്താൻ റദ്ദാക്കി
text_fieldsലാഹോർ: പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന സംഝോത എകസ്പ്രസിെൻറ സർവീസ് പാക് സർക ്കാർ റദ്ദാക്കി. ദ്വൈവാര ട്രെയിനായി ലാഹോർ മുതൽ അട്ടാരി വരെയാണ് സംഝോത എക്പ്രസ് സർവീസ് നടത്തുന്നത്. യാത്രക്കാരെ ബസ് മാർഗം അട്ടാരിയിലെത്തിക്കും.
തിങ്കളാഴ്ചയും വ്യാഴാഴ്ചയുമാണ് സർവീസ്. ഇന്ത്യയും പാകിസ്താനും തമ്മിൽ നിലവിലുള്ള പ്രശ്നങ്ങൾ മുൻ നിർത്തിയാണ് നടപടി. സുരക്ഷ പരിഗണിച്ച് സർവീസ് റദ്ദാക്കുന്നുവെന്നാണ് പാകിസ്താൻ അറിയിച്ചത്.
16 യാത്രക്കാരുമായി ലാഹോറിൽ നിന്ന് രാവിലെ എട്ട് മണിക്ക് യാത്ര തിരിക്കേണ്ട ട്രെയിനിെൻറ സർവീസാണ് പാകിസ്താൻ റദ്ദാക്കിയത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ട്രെയിനിെൻറ സർവീസ് നിർത്തിവെച്ചതായി ഡോൺ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ആറ് സ്ലീപ്പർ കോച്ചുകളും ഒരു ത്രീ ടയർ എ.സി കോച്ചുമാണ് ട്രെയിനിനുള്ളത്. 1976 ജൂലൈ 22നാണ് ട്രെയിനിെൻറ സർവീസ് ആരംഭിച്ചത്.
