Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി-അമിത് ഷാ-നഡ്ഡ...

മോദി-അമിത് ഷാ-നഡ്ഡ കൂടിക്കാഴ്ച; മന്ത്രിസഭ പുനഃസംഘടന ഉടനുണ്ടായേക്കും

text_fields
bookmark_border
മോദി-അമിത് ഷാ-നഡ്ഡ കൂടിക്കാഴ്ച; മന്ത്രിസഭ പുനഃസംഘടന ഉടനുണ്ടായേക്കും
cancel

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടൻ ഉണ്ടായേക്കുമെന്ന അഭ്യൂഹം ശക്​തമാക്കി ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ വസതിയിൽ വെള്ളിയാഴ്ച വൈകീട്ട്​ നടന്ന കൂടിക്കാഴ്ച മണിക്കൂറുകൾ നീണ്ടു. മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായുള്ള വിലയിരുത്തലുകൾക്കായാണ്​ ഇവർ കൂടിക്കാഴ്ച നടത്തിയതെന്ന്​ കരുതപ്പെടുന്നു.

രണ്ടാം മോദി സർക്കാറിന്​ രണ്ട്​ വർഷം തികയുന്ന സാഹചര്യത്തിൽ ഇതുവരെയുള്ള പ്രവർത്തനം വിലയിരുത്താനാണ്​ മൂന്നുപേരും കൂടിക്കാഴ്ച നടത്തിയതെന്നാണ്​ ബി.ജെ.പി വൃത്തങ്ങൾ പറയുന്നത്​. എന്നാൽ, കോവിഡ്​ രണ്ടാം തരംഗം നേരിടുന്നതിൽ സംഭവിച്ച വീഴ്ചയടക്കമുള്ള ഭരണ പരാജയങ്ങളിൽ നിന്ന്​ മുഖം രക്ഷിക്കാനുള്ള നടപടിയായി മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമെന്ന്​ തന്നെയാണ്​ അണിയറ സംസാരം.

വിവിധ മന്ത്രാലയങ്ങളുടെ പ്രകടനം സംബന്ധിച്ച്​ മ​ന്ത്രിമാരിൽ നിന്ന്​ മോദി റിപ്പോർട്ട്​ തേടിയിരുന്നു. ഇതിന്‍റെ അടിസ്​ഥാനത്തിലായിരുന്നു ഇന്നത്തെ കൂടിക്കാഴ്ച. ഇനിയുള്ള ദിവസങ്ങളിൽ മോദി മറ്റ്​ മന്ത്രിമാരുമായും കൂടിക്കാഴ്ച നടത്തുമെന്നറിയുന്നു. മന്ത്രാലയത്തിന്‍റെ പ്രകടനവും അടുത്തഘട്ടത്തിൽ നടപ്പാക്കേണ്ട കാര്യങ്ങളും ഈ കൂടിക്കാഴ്ചകളിൽ ചർച്ചയാകും. ​

2019ൽ മോദി വീണ്ടും അധികാരമേറ്റ ശേഷം ഇതുവരെ മന്ത്രിസഭ പുനഃസംഘടിപ്പിക്കപ്പെട്ടിരുന്നില്ല. നിരവധി വകുപ്പുകൾ ഒന്നിച്ച് കൈകാര്യം ചെയ്യുന്ന മന്ത്രിമാരുടെ ഉത്തരവാദിത്തങ്ങൾ ലഘൂകരിക്കാനും ആലോചനകൾ നടക്കുന്നുണ്ട്​. കോവിഡ്, ഇന്ധന വിലവർധന തുടങ്ങിയ വിഷയങ്ങളിൽ പ്രതിപക്ഷ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ മുഖം രക്ഷിക്കാൻ പുനഃസംഘടന അനിവാര്യ​മാണെന്ന വിലയിരുത്തലാണ്​ പാർട്ടി നേതൃത്വത്തിനുള്ളത്​.

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉത്തർ പ്രദേശ് മന്ത്രിസഭയിലും സംസ്ഥാനത്തെ പാർട്ടി ഘടനയിലും മാറ്റങ്ങൾ വരുമെന്നും അഭ്യൂഹങ്ങളുണ്ട്​. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വെള്ളിയാഴ്ച രാവിലെ മോദിയുമായും ഉച്ചയ്ക്കു ശേഷം നഡ്ഡയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യാഴാഴ്ച ആദിത്യനാഥ് അമിത് ഷായെയും കണ്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amit ShahJP Naddacentre cabinet reshuffle
News Summary - Amid speculation over cabinet reshuffle at centre; Modi meets Amit Shah and JP Nadda
Next Story