Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലക്ഷ്മിദേവിയുടെയും ഗണേശ ഭഗവാന്റെയും ചിത്രങ്ങൾ നോട്ടിൽ ഉൾപ്പെടുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് കെജ്രിവാൾ

text_fields
bookmark_border
aravind kejrival
cancel

ന്യൂഡൽഹി: കറൻസി നോട്ടുകളിൽ ഹിന്ദുദൈവങ്ങളുടെ ചിത്രം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ലക്ഷ്മിദേവിയുടേയും ഗണേശ ഭഗവാന്റേയും ചിത്രങ്ങൾ നോട്ടിൽ ഉ​ൾപ്പെടുത്തണമെന്നാണ് കെജ്രിവാളിന്റെ ആവശ്യം. 130 കോടി ഇന്ത്യക്കാർക്ക് വേണ്ടിയാണ് താനിത് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മഹാത്മഗാന്ധിക്കൊപ്പം ഹിന്ദുദൈവങ്ങളുടെ ചിത്രവും ഉൾപ്പെടുത്തണമെന്ന് താൻ ആവശ്യപ്പെട്ടതായി ഹിന്ദിയിലുള്ള ട്വീറ്റിലാണ് കെജ്രിവാൾ വ്യക്തമാക്കിയത്.

സാമ്പത്തിക രംഗത്ത് അഭിവൃദ്ധിയുണ്ടാകാൻ ലക്ഷ്മി ദേവിയുടെയും ഗണേശ ഭഗവാന്‍റെയും ചിത്രം നോട്ടിൽ ഉൾപ്പെടുത്തണമെന്നായിരുന്നു കെജ്രിവാളിന്റെ ആവശ്യം.'സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാൻ നമ്മൾ ഏറെ പ്രയത്നിക്കേണ്ടതുണ്ട്. എന്നാൽ, അതിനൊപ്പം നമ്മുടെ ദൈവങ്ങളുടെയും ദേവതമാരുടെയും അനുഗ്രഹം കൂടി വേണം' -കെജ്രിവാൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യൻ കറൻസി നോട്ടിൽ ഒരു വശത്ത് ഗാന്ധിജിയുടെ ചിത്രമുണ്ട്. അത് അതേപോലെ നിലനിർത്തണം. മറുവശത്ത് ഗണേശ ഭഗവാന്‍റെയും ലക്ഷ്മി ദേവിയുടെയും ചിത്രം ഉൾപ്പെടുത്തുകയാണെങ്കിൽ രാജ്യത്തിന് മുഴുവൻ അതിന്‍റെ അനുഗ്രഹമുണ്ടാകും. 85 ശതമാനം മുസ്ലിംകൾ ഉള്ള ഇന്തൊനേഷ്യയിലെ കറൻസിയിൽ ഗണേശ ഭഗവാന്‍റെ ചിത്രമുണ്ട്. അവിടെ വെറും രണ്ട് ശതമാനം മാത്രമാണ് ഹിന്ദുക്കളെന്നും കെജ്രിവാൾ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Amid row, Arvind Kejriwal writes to PM Modi on ‘Lakshmi-Ganesha’ photos on notes
Next Story