Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒമിക്രോൺ ഭീതി; രാജ്യാന്തര വിമാനസർവിസുകൾ ഉടനുണ്ടാകില്ല

text_fields
bookmark_border
ഡിസംബർ 15 മുതൽ ഷെഡ്യൂൾഡ് സർവിസുകൾ ആരംഭിക്കാനുള്ള തീരുമാനം പിൻവലിച്ച് ഇന്ത്യ
ഒമിക്രോൺ ഭീതി; രാജ്യാന്തര വിമാനസർവിസുകൾ ഉടനുണ്ടാകില്ല
cancel

ന്യൂഡൽഹി: കോവിഡ് വൈറസിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ഭീതി പരത്തുന്ന പശ്ചാത്തലത്തിൽ ഡിസംബർ 15 മുതൽ രാജ്യാന്തര ഷെഡ്യൂൾഡ് വിമാന സർവിസുകൾ പുനരാരംഭിക്കാനുള്ള തീരുമാനം പിൻവലിച്ച് ഇന്ത്യ.

ഒമിക്രോണിന്‍റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും എല്ലാവരുമായും കൂടിയാലോചിച്ച് രാജ്യാന്തര വിമാനസർവിസുകൾ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഉചിതമായ തീരുമാനം എടുക്കുമെന്നും ഡയറകട്റേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അധികൃതർ അറിയിച്ചു.

ഇ​ന്ത്യ​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള ഷെ​ഡ്യൂ​ൾ ചെ​യ്ത അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സു​ക​ൾ ഡിസംബർ 15 മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം നേരത്തെ അ​റി​യി​ച്ചിരുന്നു.

പിന്നാലെയാണ് ഒമിക്രോൺ വൈറസ് ലോകത്ത് സ്ഥിരീകരിക്കുന്നതും വിവിധ രാജ്യങ്ങൾ യാത്ര വിലക്ക് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും. കോ​വി​ഡ്​ മ​ഹാ​മാ​രി​യെ തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ മാ​ർ​ച്ച് 23 മു​ത​ൽ അ​ന്താ​രാ​ഷ്​​ട്ര സ​ർ​വി​സ്​ നി​ർ​ത്തി​െ​വ​ച്ചി​രി​ക്കു​ക​യാ​ണ്. നി​ല​വി​ൽ 28ഓ​ളം രാ​ജ്യ​ങ്ങ​ളു​മാ​യി പ്ര​ത്യേ​ക സ​ർ​വി​സ്​ മാ​ത്ര​മാ​ണ്​ ന​ട​ത്തു​ന്ന​ത്. അതേസമയം, ഇ​ന്ത്യ​യു​മാ​യി എ​യ​ർ ബ​ബ്​​ൾ ക​രാ​റി​ലേ​ർ​പ്പെ​ട്ടി​രിക്കുന്ന രാജ്യങ്ങളിലേക്ക് സർവിസ് തുടരും.

ഒമിക്രോൺ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, രാജ്യാന്തര സർവിസുകൾ ഉടൻ പുനരാരംഭിക്കുന്നത് ഉചിതമല്ലെന്ന നിലപാടിലാണ് കേന്ദ്ര വ്യോമയാന മന്ത്രാലയവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amid Omicron scare, India unlikely to resume international flights from December 15
Next Story