Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right...

രാ​ഷ്​​​ട്രീ​യ​പി​രി​മു​റു​ക്ക​ത്തി​നി​ടെ  കു​മാ​ര​സ്വാ​മി​ക്കൊ​പ്പം  ദേ​വ​ഗൗ​ഡ​യു​ടെ പി​റ​ന്നാ​ളാ​ഘോ​ഷം

text_fields
bookmark_border
രാ​ഷ്​​​ട്രീ​യ​പി​രി​മു​റു​ക്ക​ത്തി​നി​ടെ  കു​മാ​ര​സ്വാ​മി​ക്കൊ​പ്പം  ദേ​വ​ഗൗ​ഡ​യു​ടെ പി​റ​ന്നാ​ളാ​ഘോ​ഷം
cancel

ബം​ഗ​ളൂ​രു: ശ​നി​യാ​ഴ്ച വൈ​കി​ട്ട് ബി.​ജെ.​പി. സ​ർ​ക്കാ​ർ വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് തേ​ട​ണ​മെ​ന്ന ഉ​ത്ത​ര​വു​കൊ​ണ്ടും അ​ധി​കം അ​ക​ലെ അ​ല്ലാ​ത്ത ജെ.​ഡി.​എ​സി​​െൻറ മു​ഖ്യ​മ​ന്ത്രി പ​ദ​വി​കൊ​ണ്ടും ഇ​ര​ട്ടി മ​ധു​ര​മു​ള്ള​താ​യി മാ​റി മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ജെ.​ഡി.​എ​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​നു​മാ​യ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ പി​റ​ന്നാ​ൾ. മ​ക​നും െജ.​ഡി.​എ​സ്​ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നു​മാ​യ എ​ച്ച്.​ഡി കു​മാ​ര​സ്വാ​മി​ക്കൊ​പ്പ​മാ​ണ് വെ​ള്ളി​യാ​ഴ്ച എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ ത​​​െൻറ 85ാം പി​റ​ന്നാ​ൾ കേ​ക്ക് മു​റി​ച്ച് ആ​ഘോ​ഷി​ച്ച​ത്. 

‘വി​ശ്വാ​സ​വോ​ട്ടെ​ടു​പ്പ് ന​ട​ക്ക​ട്ടെ, ഭൂ​രി​പ​ക്ഷം തെ​ളി​യി​ക്കാ​നാ​യാ​ൽ യെ​ദി​യൂ​ര​പ്പ​ക്ക് തു​ട​ർ​ന്ന് ഭ​രി​ക്കാ​നാ​കും. ഇ​ല്ലെ​ങ്കി​ൽ മാ​റേ​ണ്ടി​വ​രും' എ​ന്നാ​യി​രു​ന്നു എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ വെ​ള്ളി​യാ​ഴ്ച പ്ര​തി​ക​രി​ച്ച​ത്.  സു​പ്രീം കോ​ട​തി വി​ധി​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും മ​ക​ൻ മു​ഖ്യ​മ​ന്ത്രി​യാ​കു​ക​യാ​ണെ​ങ്കി​ൽ അ​തി​ൽ സ​ന്തോ​ഷ​മോ ദു:​ഖ​മോ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ്യാ​ഴാ​ഴ്ച രാ​ത്രി എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും​കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യും മ​റ്റു നേ​താ​ക്ക​ളും ഫോ​ണി​ലൂ​ടെ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsDeva gowda
News Summary - Amid Karnataka Power Tussle, HD Deve Gowda In Tirupati For 85th Birthday Mr Gowda had arrived in Tirupati last night along with his family member-india news
Next Story