Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനീരവ്​ മോദി...

നീരവ്​ മോദി ന്യൂ​യോ​ർ​ക്കി​ൽ; പാ​സ്​​പോ​ർ​ട്ട്​ റ​ദ്ദാ​ക്കി

text_fields
bookmark_border
നീരവ്​ മോദി ന്യൂ​യോ​ർ​ക്കി​ൽ; പാ​സ്​​പോ​ർ​ട്ട്​ റ​ദ്ദാ​ക്കി
cancel

ന്യൂ​​ഡ​​ൽ​​ഹി: പ​​ഞ്ചാ​​ബ്​ നാ​​ഷ​​ന​​ൽ ബാ​​ങ്ക്​ ത​​ട്ടി​​പ്പു​​കേ​​സി​​ലെ പ്ര​​തി​​യും വ​​ജ്ര​​രാ​​ജാ​​വു​​മാ​​യ നീ​​ര​​വ്​ ദീ​​പ​​ക്​ മോ​​ദി, ഗീ​​താ​​ഞ്​​​ജ​​ലി വ​​ജ്രാ​​ഭ​​ര​​ണ​​ശാ​​ല​​യു​​ടെ ​മാ​​നേ​​ജി​​ങ്​ ഡ​​യ​​റ​​ക്​​​ട​​ർ മെ​​ഹു​​ൽ ചോ​​ക്​​​സി എ​​ന്നി​​വ​​രു​​ടെ പാ​​സ്​​​പോ​​ർ​​ട്ട്​ റ​​ദ്ദാ​​ക്കി. നീ​​ര​​വ്​ മോ​​ദി​​യെ​​ക്കു​​റി​​ച്ച്​ ഇ​​ൻ​​റ​​ർ​​പോ​​ളി​​ന്​ സി.​​ബി.​െ​​എ ജാ​​ഗ്ര​​താ​​നി​​ർ​​ദേ​​ശം ന​​ൽ​​കി. ത​​ട്ടി​​പ്പു​​മാ​​യി ബ​​ന്ധ​െ​​പ്പ​​ട്ട്​ സി.​​ബി.​െ​​എ അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ച​​തി​​ന്​ ദി​​വ​​സ​​ങ്ങ​​ൾ മു​​മ്പു​​മാ​​ത്രം ഇ​​ന്ത്യ വി​​ട്ട നീ​​ര​​വ്​ മോ​​ദി ​ന്യൂ​​യോ​​ർ​​ക് മാ​​ൻ​​ഹാ​​ട്ട​​നി​​ലെ അ​​പ്പാ​​ർ​​ട്മെ​ൻ​റി​​ൽ ഉ​​ണ്ടെ​​ന്ന വി​​വ​​രം പു​​റ​​ത്തു​​വ​​ന്ന​​പ്പോ​​ൾ​​ത​​ന്നെ​​യാ​​ണി​​ത്. 

എ​​ൻ​​ഫോ​​ഴ്​​​സ്​​​മെ​ൻ​റ്​ വി​​ഭാ​​ഗ​​ത്തി​െ​ൻ​റ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം വി​​ദേ​​ശ​​കാ​​ര്യ​​മ​​ന്ത്രാ​​ല​​യ​​ത്തി​​ലെ പാ​​സ്​​​പോ​​ർ​​ട്ട്​ സേ​​വാ വി​​ഭാ​​ഗ​​മാ​​ണ്​ നാ​​ലാ​​ഴ്​​​ച​​ത്തേ​​ക്ക്​ പാ​​സ്​​​പോ​​ർ​​ട്ട്​ അ​​സാ​​ധു​​വാ​​ക്കി​​യ​​ത്. പാ​​സ്​​​പോ​​ർ​​ട്ട്​ തു​​ട​​ർ​​ന്നും അ​​സാ​​ധു​​വാ​​ക്കാ​​തി​​രി​​ക്കാ​​ൻ കാ​​ര​​ണ​​മു​​ണ്ടെ​​ങ്കി​​ൽ ബോ​​ധി​​പ്പി​​ക്കു​​ന്ന​​തി​​ന്​ ഇ​​രു​​വ​​ർ​​ക്കും ഒ​​രാ​​ഴ്​​​ച സ​​മ​​യം ന​​ൽ​​കി. മ​​റു​​പ​​ടി കി​​ട്ടി​​ല്ലെ​​ങ്കി​​ൽ, പ്ര​​തി​​ക​​ര​​ണ​​മി​​ല്ലെ​​ന്ന്​ ക​​ണ​​ക്കാ​​ക്കി സ്​​​ഥി​​രം റ​​ദ്ദാ​​ക്ക​​ൽ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കും.

ന്യൂ​​യോ​​ർ​​ക്കി​​ൽ ജെ.​​ഡ​​ബ്ല്യു. മാ​​രി​​യ​​റ്റ്​ എ​​സെ​​ക്​​​സ്​ ഹൗ​​സി​െ​ൻ​റ 36ാം നി​​ല​​യി​​ലു​​ള്ള ഒ​​രു സ്യൂ​​ട്ടി​​ലാ​​ണ്​ നീ​​ര​​വ്​ മോ​​ദി. ഭാ​​ര്യ ആ​​മി​​യും മ​​ക്ക​​ളും ഇ​​വി​​ടെ​​ത്ത​​ന്നെ​​യു​​ണ്ട്. ഇ​​തി​​ന്​ തൊ​​ട്ട​​ടു​​ത്തു ത​​ന്നെ​​യാ​​ണ്​ വ​​ജ്ര​​രാ​​ജാ​​വി​െ​ൻ​റ ചി​​ല്ല​​റ​​വി​​ൽ​​പ​​ന​​ശാ​​ല​​യാ​​യ മാ​​ഡി​​സ​​ൺ അ​​വ​​ന്യൂ ജ്വ​​ല്ല​​റി. ജ​​നു​​വ​​രി ഒ​​ന്നി​​നാ​​ണ്​ നീ​​ര​​വ്​ ഇ​​ന്ത്യ​​യി​​ൽ നി​​ന്ന്​ ക​​ട​​ന്ന​​ത്​്. അ​​തി​​നി​​ടെ ഗീ​​താ​​ഞ്​​​ജ​​ലി ഗ്രൂ​​പ്പി​​നെ​​തി​​രെ പി.​​എ​​ൻ.​​ബി​​യു​​ടെ പ​​രാ​​തി​​യി​​ൽ സി.​​ബി.​െ​​എ വെ​​ള്ളി​​യാ​​ഴ്​​​ച ഒ​​രു കേ​​സ്​ കൂ​​ടി ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്​​​തു. ​​ഫെ​​ബ്രു​​വ​​രി 13ന്​ ​​പി.​​എ​​ൻ.​​ബി ന​​ൽ​​കി​​യ പ​​രാ​​തി​​യു​​ടെ അ​​ടി​​സ്​​​ഥാ​​ന​​ത്തി​​ലാ​​ണ്​ പു​​തി​​യ കേ​​സ്. 4886 കോ​​ടി​​യി​​ലേ​​റെ രൂ​​പ ന​​ഷ്​​​ട​​മാ​​യെ​​ന്നാ​​ണ്​ ബാ​​ങ്ക്​ ഇൗ ​​പ​​രാ​​തി​​യി​​ൽ പ​​റ​​യു​​ന്ന​​ത്. 11,400 കോ​​ടി​​യു​​ടെ ത​​ട്ടി​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട്​ നീ​​ര​​വ്​ മോ​​ദി, ഭാ​​ര്യ ആ​​മി, സ​​ഹോ​​ദ​​ര​​ൻ നി​​ഷാ​​ൽ, മെ​​ഹു​​ൽ ചോ​​ക്​​​സി എ​​ന്നി​​വ​​ർ​​ക്കെ​​തി​​രെ സി.​​ബി.​െ​​എ നേ​​ര​േ​​ത്ത കേ​​സ്​ ര​​ജി​​സ്​​​റ്റ​​ർ ചെ​​യ്തി​​ട്ടു​​ണ്ട്. ആ​​റു​​ന​​ഗ​​ര​​ങ്ങ​​ളി​​ലെ ഗീ​​താ​​ഞ്​​​ജ​​ലി ഗ്രൂ​​പ്​ സ്​​​ഥാ​​പ​​ങ്ങ​​ളി​​ൽ റെ​​യ്​​​ഡ്​ ന​​ട​​ന്നു. കഴിഞ്ഞ ദിവസം 5100 കോ​​ടി രൂ​​പ​​യു​​ടെ വ​​ജ്ര​​വും സ്വ​​ർ​​ണ​​വും ക​​ണ്ടെ​​ടു​​ക്കു​​ക​​യും ചെ​​യ്​​​തു. ഇതി​നു പു​റ​മെ 549 കോ​ടി​യു​ടെ സ്വ​ർ​ണം, വ​​ജ്രം, ആ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ എ​ൻ​ഫോ​ഴ്​​സ്​​മ​​െൻറ്​ വെ​ള്ളി​യാ​ഴ്​​ച പി​ടി​ച്ചെ​ടു​ത്തു.  പ​​ഞ്ചാ​​ബ്​ നാ​​ഷ​​ന​​ൽ ബാ​​ങ്കി​​ൽ ന​​ട​​ന്ന ത​​ട്ടി​​പ്പി​​നു​​തു​​ല്യ​​മാ​​യ തു​​ക​​യു​​ടെ സ്വ​​ത്ത്​ പി​​ടി​​ച്ചെ​​ടു​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​തു​​വ​​രെ റെ​​യ്​​​ഡ്​ തു​​ട​​രു​​മെ​​ന്നാ​​ണ്​ അ​​ധി​​കൃ​​ത​​ർ വി​​ശ​​ദീ​​ക​​രി​​ക്കു​​ന്ന​​ത്. അ​​ത​​നു​​സ​​രി​​ച്ച്​ വെ​​ള്ളി​​യാ​​ഴ്​​​ച​​യും രാ​​ജ്യ​​ത്തെ വി​​വി​​ധ ന​​ഗ​​ര​​ങ്ങ​​ളി​​ലെ 20 കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ റെ​​യ്​​​ഡ്​ ന​​ട​​ന്നു.

അ​േതസമയം, നീ​ര​വ് മോ​ദി​ക്കും അ​മ്മാ​വ​ന്‍ മെ​ഹു​ല്‍ ചോ​ക്സി​ക്കും എ​തി​രെ എ​ന്‍ഫോ​ഴ്സ്മ​​െൻറ്​ ഡ​യ​റ​ക്ട​റേ​റ്റ്​ സ​മ​ൻ​സ്​ അ​യ​ച്ചു. ബാ​ങ്ക് സി.​ബി.​ഐ​ക്ക് പ​രാ​തി ന​ല്‍കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് രാ​ജ്യം വി​ട്ട ഇ​രു​വ​രോ​ടും ഒ​രാ​ഴ്​​ച​ക്ക​കം ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​നാ​ണ് ആ​വ​ശ്യം. ക​ഴി​ഞ്ഞ ദി​വ​സം പി​ടി​ച്ചെ​ടു​ത്ത​നീ​ര​വ്​ മോ​ദി​യു​ടെ 29 സ്വ​ത്തു​ക്ക​ൾ ആ​ദാ​യ​നി​കു​തി വ​കു​പ്പ്​  ക​ണ്ടു​കെ​ട്ടി. 105  അ​ക്കൗ​ണ്ടു​ക​ളും പി​ടി​ച്ചെ​ടു​ത്തു. 

ക​ള്ള​പ്പ​ണ​ത്തി​നെ​തി​രെ പു​തു​താ​യി കൊ​ണ്ടു​വ​ന്ന നി​യ​മം അ​നു​സ​രി​ച്ച്​ ആ​ദാ​യ​നി​കു​തി വ​കു​പ്പ്​  നീ​ര​വ്​ മോ​ദി​ക്കെ​തി​രെ  കേ​സെ​ടു​ത്തു. ക​ള്ള​പ്പ​ണം വെ​ളു​പ്പി​ച്ച​തി​ന്​ ക​മ്പ​നി  പ്ര​മോ​ട്ട​ർ ഗീ​താ​ഞ്​​ജ​ലി ജെം, ​മെ​ഹു​ൽ ചോ​ക്​​സി എ​ന്നി​വ​ർ​ക്കെ​തി​രെ​യും എ​ൻ​ഫോ​ഴ്​​സ്​​മ​​െൻറ്​  ഡ​യ​റ​ക്​​ട​റേ​റ്റ്​   കേ​സെ​ടു​ത്തു.  ന്യൂ​യോ​ർ​ക്​, ല​ണ്ട​ൻ, ബെ​യ്​​ജി​ങ്, മ​കാ​വ്​  എ​ന്നി​വി​ട​ങ്ങ​ളി​ലെ ക​മ്പ​നി സ്​​ഥാ​പ​ന​ങ്ങ​ളോ​ട്​  പ​ണം കൈ​മാ​റ്റം ചെ​യ്യ​രു​തെ​ന്ന്​  ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. 

jw-marriot-essex

അ​തി​നി​ടെ, പ​ഞ്ചാ​ബ്​  നാ​ഷ​ന​ൽ ബാ​ങ്ക്​ 500 കോ​ടി രൂ​പ സ​മാ​ഹ​രി​ക്കാ​ൻ  കെ​ട്ടി​ട​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സ്​​ഥി​രം ആ​സ്​​തി​ക​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്​  പ​രി​ഗ​ണി​ക്കു​ന്നുണ്ട്​. അതേസമയം, നീരവ്​ മോദിയുടെ വീട്ടിൽ നിന്ന്​ 5100 കോടിയുടെ ആഭരണ ശേഖരം പിടിച്ചെടുത്തു. വജ്രവും സ്വർണാഭരങ്ങളും ഉൾപ്പെടുന്ന ശേഖരമാണ്​ നീരവി​​​​​​െൻറ വീട്ടിൽ നിന്ന്​ പിടിച്ചെടുത്തത്​. എൻഫോഴ്​സ്​മ​​​​​െൻറ്​ നടത്തിയ പരിശോധനയിലാണ്​ ആഭരണശേഖരം കണ്ടെടുത്തത്​​. നീരവി​​​​​​െൻറ 3.9 കോടി മൂല്യമുള്ള ബാങ്ക്​ അക്കൗണ്ടുകൾ ഡയറക്​ടറേറ്റ്​ മരവിപ്പിക്കുകയും ചെയ്​തു. നീരവ്​ മോദിയുടെ ഉടമസ്ഥതയിലുള്ള 17 സ്ഥലങ്ങളിലാണ്​ എൻഫോഴ്​സ്​മെന്‍റ് ഡയറക്​ടറേറ്റ്​  പരിശോധന നടത്തിയത്​. ഇൗ പരിശോധനയിലാണ്​ സ്വർണ്ണാഭരണങ്ങളും പണവും പിടിച്ചെടുത്തത്​.

പി.​എ​ൻ.​ബി​യു​ടെ ലെ​റ്റ​ർ ഒാ​ഫ്​ ​ക്രെ​ഡി​റ്റ്​ കാ​ണി​ച്ച്​ നീ​ര​വ്​ ചി​ല ഇ​ന്ത്യ​ൻ ബാ​ങ്കു​ക​ളു​ടെ വി​ദേ​ശ ശാ​ഖ​ക​ളെ സ​മീ​പി​ച്ച്​ വ്യാ​പാ​ര​ത്തി​ന്​ വാ​യ്​​പ സം​ഘ​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 2010ലാ​ണ്​ ഇൗ ​ത​ട്ടി​പ്പ്​ ന​ട​ന്ന​ത്. അടുത്തിടെയാണ്​ ഇൗ തട്ടിപ്പ്​ പുറത്തായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsNirav ModiPunjab National Bank scamNew York Apartment
News Summary - Amid Investigation At Home, Nirav Modi At New York Apartment: Sources-India News
Next Story