Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Narendra Modi
cancel
Homechevron_rightNewschevron_rightIndiachevron_right​കോവിഡിൽ രാജ്യം...

​കോവിഡിൽ രാജ്യം വിറക്കു​േമ്പാൾ രണ്ടാം വാർഷിക പ്രചാരണം കൊഴുപ്പിക്കാനൊരുങ്ങി മോദി സർക്കാർ

text_fields
bookmark_border

ന്യൂഡൽഹി: കോവിഡ്​ 19​ന്‍റെ രണ്ടാംതരംഗത്തിന്​ മുമ്പിൽ രാജ്യം വിറച്ചുനിൽക്കു​േമ്പാൾ രണ്ടാം മോദി സർക്കാറിന്‍റെ രണ്ടാം വാർഷിക പ്രചാരണം പൊടിപൊടിക്കാനൊരുങ്ങി കേന്ദ്രം. ​2019 മേയ്​ 30 മുതലുള്ള മോദി സർക്കാറിന്‍റെ എല്ലാ നേട്ടങ്ങളും സമാഹരിക്കാൻ ആവശ്യപ്പെട്ട്​ എല്ലാ മന്ത്രാലയങ്ങളുടെയും സെക്രട്ടറിമാർക്ക്​ പ്രസ്​ ഇൻഫർമേഷൻ ബ്യൂറോ കത്തെഴുതി. സർക്കാറിന്‍റെ നേട്ടങ്ങൾ വിവരിച്ച്​ പത്രങ്ങളിൽ പ്രസിദ്ധീകരിക്കലാണ്​ ലക്ഷ്യം.

മേയ്​ 30ന്​ മോദി സർക്കാർ അധികാരത്തിലെത്തിയിട്ട്​ രണ്ടുവർഷമാകും. ഏപ്രിൽ 16നാണ്​​ പി.ഐ.ബി എല്ലാ മന്ത്രാലയങ്ങൾക്കും കത്തയച്ചിരിക്കുന്നത്​. കുറഞ്ഞ കാലയളവിൽ എല്ലാ വിവരങ്ങളും ശേഖരിച്ച്​ നൽകണമെന്നായിരുന്നു ആവശ്യം. പരമാവധി രണ്ടു പേജിൽ തയാറാക്കിയ കുറിപ്പ്​ ഏപ്രിൽ 20നകം പി.ഐ.ബിക്ക്​ ഇമെയിൽ ചെയ്യണമെന്നായിരുന്നു നിർദേശം. കോവിഡ്​ 19നെ തുടർന്ന്​ ചീഫ്​ സെക്രട്ടറിമാർ വലയുന്നതിനാൽ നിരവധി മന്ത്രിമാർ ഇവ കൈമാറിയിട്ടില്ലെന്നാണ്​ വിവരം.


'ചില മന്ത്രിമാർ മാത്രമാണ്​ കുറിപ്പ്​ കൈമാറിയത്​. ഇവയെല്ലാം മേയ്​ മുതൽ പത്രങ്ങളിൽ പ്രസിദ്ധീകരണത്തിനായി ഉപയോഗിക്കും. ഈ സർക്കാറിന്‍റെ നേട്ടങ്ങൾ പട്ടികപ്പെടുത്തുന്നതിന്​ ഞങ്ങളെ ചുമതലപ്പെടുത്തി. സർക്കാറിന്‍റെ പ്രചാരണങ്ങൾ തുടരും. പോയന്‍റുകൾ മാത്രമല്ല, ലേഖനങ്ങളും തയാറാക്കാൻ ഞങ്ങളെ ചുമതലപ്പെടുത്തി. അവയെല്ലാം പത്രങ്ങളിൽ പ്രസിദ്ധീകരിക്കും' -സർക്കാർ വക്താവ്​ അറിയിച്ചു.

'പകർച്ചവ്യാധിയുടെ സമയത്ത്​ സർക്കാർ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ച്​ ലേഖനങ്ങളുണ്ടാകും. നമ്മുടെ വാക്​സിനേഷൻ യജ്ഞം വിജയകരമായിരുന്നു. അവ ഹൈ​ൈലറ്റ്​​ ചെയ്​ത്​ ഓൺലൈനായി പ്രസിദ്ധീകരിക്കും' -ബി.ജെ.പി വക്താക്കളിൽ ഒരാൾ പ്രതികരിച്ചു.

യഥാർഥത്തിൽ 2021 ജനുവരി 16 മുതൽ ആരംഭിച്ച വാക്​സിനേഷൻ യജ്ഞത്തിൽ ജനസംഖ്യയുടെ 1.4 ശതമാനത്തിന്​ മാത്രമാണ്​ ഇതുവരെ വാക്​സിൻ ലഭ്യമാക്കിയതെന്ന്​ ജോൺസ്​ ​ഹോപ്​കിൻസ്​ യൂനിവേഴ്​സിറ്റി ഓഫ്​ മെഡിസിൻ കൊറോണ വൈറസ്​ റിസോഴ്​സ്​ സെന്‍റർ പറയുന്നു. അതേസമയം യു.എസ്​ 25.5 ശതമാനം ​േപർക്കും യു.കെ 15.9 ശതമാനം പേർക്കും ബ്രസീൽ 4.3ശതമാനം പേർക്കും മെക്​സികോ 3.5 ശതമാനം പേർക്കും വാക്​സിൻ ലഭ്യമാക്കി.

രാജ്യത്ത്​ കോവിഡ്​ വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെയാണ്​ മോദി സർക്കാറിന്‍റെ രണ്ടാം വാർഷിക പ്രചാരണം കൊഴുപ്പിക്കാൻ ഒരുങ്ങുന്നത്​. നിലവിൽ മൂന്നുലക്ഷത്തിലധികം പേർക്കാണ്​ പ്രതിദിനം കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. മരണം ഏറ്റവും ഉയർന്ന നിരക്കിലും. ഓക്​സിജൻ ക്ഷാമവും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്​തതയുമാണ്​ മരണനിരക്ക്​ ഉയരാനുള്ള പ്രധാന കാരണം.

മോദി സർക്കാറിന്‍റെ ഒന്നാം വാർഷികത്തിൽ ലോക്​ഡൗണിൽ പ്രഖ്യാപിച്ച 20 ​േകാടിയുടെ സാമ്പത്തിക പാക്കേജ്​ ഉയർത്തിക്കാട്ടിയായിരുന്നു പ്രചാരണം. എന്നാൽ അത്​, രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും ദാരിദ്ര്യത്തിലൂടെയും തൊഴിലില്ലായ്​മയിലൂടെയും കടന്നുപോകുന്ന സമയമായിരുന്നു. അതെല്ലാം മറച്ചുവെച്ചുകൊണ്ടായിരുന്നു പ്രചാരണം കൊഴുപ്പിക്കൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Modi governmentAnniversary​Covid 19
News Summary - Amid Covid Surge Modi govt prepares to celebrate 2nd anniversary with deluge of promotional articles
Next Story