Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ ആശങ്കയിൽ ​ബംഗാളിൽ ആറാംഘട്ട തെരഞ്ഞെടുപ്പിന്​ വോട്ടർമാർ പോളിങ്​ ബൂത്തിലേക്ക്​
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ആശങ്കയിൽ...

കോവിഡ്​ ആശങ്കയിൽ ​ബംഗാളിൽ ആറാംഘട്ട തെരഞ്ഞെടുപ്പിന്​ വോട്ടർമാർ പോളിങ്​ ബൂത്തിലേക്ക്​

text_fields
bookmark_border

കൊൽക്കത്ത: കോവിഡിന്‍റെ രണ്ടാംതരംഗം രൂക്ഷമാകുന്നതിനിടെ പശ്ചിമ ബംഗാളിൽ ആറാംഘട്ട വോ​ട്ടെടുപ്പ്​ ഇന്ന്​. വ്യാഴാഴ്ച രാവിലെ ഏുമണിക്ക്​ 43 മണ്ഡലങ്ങളിലേക്കുള്ള വോ​ട്ടെടുപ്പ്​ ആരംഭിച്ചു.

സംസ്​ഥാനത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം റെക്കോർഡ്​ വർധനയിലെത്തി നിൽ​ക്കു​േമ്പാഴാണ്​ വോ​​ട്ടെടുപ്പ്​. വോ​ട്ടെടുപ്പ്​ ആരംഭിച്ചതുമുതൽ മിക്ക പോളിങ്​ ബൂത്തുകളിലും നീണ്ടനിര കാണാനാകും.

ആറാംഘട്ട വോ​ട്ടെടുപ്പിൽ 306 സ്​ഥാനാർഥികളാണ്​ ജനവിധി തേടുന്നത്​. ഇതിൽ 27 പേർ വനിതകളും. ഈ ഘട്ടത്തിൽ 1.03 കോടി പേർ പോളിങ്​ ബൂത്തിലെത്തും. ഇതിൽ 50.65 ലക്ഷം സ്​ത്രീകളും 256 ട്രാൻസ്​ജെൻഡർമാരുമാണ്​. 14,480 പോളിങ്​ സ്​റ്റേഷനുകളിലാണ്​ വോ​ട്ടെടുപ്പ്​ നടക്കുക.

43 സീറ്റിലും തൃണമൂൽ കോൺഗ്രസും ബി.ജെ.പിയും മത്സര രംഗത്തുണ്ട്​. കോൺഗ്രസ്​, ഇടതുപാർട്ടികൾ, ഇന്ത്യൻ സെക്യുലർ ​ഫ്രണ്ട്​ എന്നിവർ സംയുക്ത മോർച്ച മുന്നണിയുടെ ബാനറിലാണ്​ മത്സരം.

ബി.ജെ.പി ദേശീയ വൈസ്​ പ്രസിഡന്‍റ്​ മുകുൾ റോയ്​ ആറാംഘട്ടത്തിൽ കൃഷ്​ണനഗർ ഉത്തർ നിയോജക മണ്ഡലത്തിൽനിന്ന്​ ജനവിധി തേടും.

ബംഗാളിൽ എട്ടുഘട്ടമായാണ്​ നിയമസഭ തെരഞ്ഞെടുപ്പ്​. കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ നടക്കാനിരിക്കുന്ന ബാക്കി ഘട്ട തെരഞ്ഞെടുപ്പുകൾ ഒറ്റ ഘട്ടമായി നടത്തണമെന്ന്​ മുഖ്യമന്ത്രി മമത ബാനർജിയടക്കം ആവശ്യപ്പെട്ടിരുന്നു. ഏപ്രിൽ 26ൽ, 29 തീയതികളിലാണ്​ ഏഴും എട്ടും ഘട്ട തെരഞ്ഞെടുപ്പ്​. മേയ്​ രണ്ടിന്​ ഫലമറിയാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trinamool CongressBengal Election 2021Assembly election 2021BJP
News Summary - Amid Covid Cases Rises in Bengal 6th Phase Voting Today
Next Story