Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Bengal Election
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ ജാഗ്രതയിൽ...

കോവിഡ്​ ജാഗ്രതയിൽ ബംഗാളിൽ ഏഴാംഘട്ട വോ​ട്ടെടുപ്പ്​ ആരംഭിച്ചു

text_fields
bookmark_border

​െകാൽക്കത്ത: കോവിഡ്​ 19 വ്യാപനത്തിനിടെ പശ്ചിമ ബംഗാളിൽ ഏഴാംഘട്ട ​േവാ​ട്ടെടുപ്പ്​ ആരംഭിച്ചു. 34 മണ്ഡലങ്ങളിലാണ്​ വോ​ട്ടെടുപ്പ്​ നടക്കുക.

പ്രമുഖർ അണിനിരക്കുന്ന മണ്ഡലങ്ങളാണ്​ ഏഴാംഘട്ടത്തിൽ ജനവിധി തേടുക. മുഖ്യമന്ത്രി മമത ബാനർജി മുൻ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്ന ഭവാനിപുർ മണ്ഡലവും മൂന്നു മന്ത്രിമാർ മത്സര രംഗത്തിറങ്ങുന്ന മണ്ഡലങ്ങളും പോളിങ്​ ബൂത്തിലെത്തും. തലസ്​ഥാന നഗരമായ കൊൽക്കത്തയും ഈ ഘട്ടത്തിലാണ്​ ജനവിധി തേടുക.

ജനങ്ങൾ കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​ വോ​ട്ടെടുപ്പിൽ പങ്കാളികളാകണമെന്ന്​ പ്രധാനമന്ത്രി ന​േ​രന്ദ്രമോദി ആവശ്യപ്പെട്ടു.

268 സ്​ഥാനാർഥികളാണ്​ ഈ ഘട്ടത്തിൽ മത്സരരംഗത്തുള്ളത്​. ഇതിൽ 37 പേർ വനിതകളാണ്​. 86 ലക്ഷം ജനങ്ങൾ വേ​ട്ടെടുപ്പിൽ പങ്കാളികളാകും.

രണ്ടു മണ്ഡലങ്ങളിലെ സ്​ഥാനാർഥികൾ കോവിഡ്​ ബാധിച്ച്​ മരിച്ചതിനെ തുടർന്ന്​ തെരഞ്ഞെടുപ്പ്​ മാറ്റിവെച്ചിട്ടുണ്ട്​. മേയ്​ 16ന്​ ഈ മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ്​ നടക്കും.

കോവിഡ്​ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ്​ കമീഷൻ റോഡ്​ ഷോകളും വാഹന റാലികളും വിലക്കിയിരുന്നു. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു പ്രചാരണം. വ്യാഴാഴ്ചയാണ്​ എട്ടാംഘട്ട വേ​ാ​ട്ടെടുപ്പ്​. മേയ്​ രണ്ടിന്​ ഫലമറിയാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata Banerjeetrinamool congressbengal election 2021assembly election 2021BJP
News Summary - Amid Covid Cases Rises Bengal Votes 7th Phase
Next Story