Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊറോണ: ഇന്ത്യയിൽ...

കൊറോണ: ഇന്ത്യയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന്​ കേന്ദ്രമന്ത്രി ഹർഷ്​ വർധൻ

text_fields
bookmark_border
കൊറോണ: ഇന്ത്യയിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന്​ കേന്ദ്രമന്ത്രി ഹർഷ്​ വർധൻ
cancel

ന്യൂഡൽഹി: രാജ്യത്ത്​ കൊറോണ വൈറസ്​ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 29 ആയെന്നും എന്നാൽ ​ ഭയപ്പെടേണ്ട സാഹചര്യം നില വി​ലില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ്​ വർധൻ. വൈറസ്​ പടരുന്ന അവസ്ഥയുണ്ടോ പരിശോധിച്ചു വരികയാണ്​. ത​​​െൻ റ നേതൃത്വത്തിൽ മന്ത്രിമാരുടെ ഒരു സംഘം സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും ഹർഷ്​ വർധൻ രാജ്യസഭയിൽ വിശദീകരിച ്ചു.

മാർച്ച്​ നാലുവരെയുള്ള കണക്ക്​ പ്രകാരം 29 പേർക്കാണ്​​ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്​. കേരളത്തിൽ ചികിത്സയിലുണ്ടായിരുന്ന മൂന്ന്​ പേർക്ക്​ അസുഖം ഭേദമായിട്ടുണ്ട്​. ഇറ്റലിയിലേക്ക്​ യാത്ര ചെയ്​ത ഡൽഹി സ്വദേശിക്കും ഡൽഹിയിലുള്ള 14 ഇറ്റാലിയൻ പൗരൻമാർക്കുമാണ്​ കൊറോണ സ്ഥിരീകരിച്ചത്​. ഇവർ ചികിത്സയിലാണെന്നും മന്ത്രി അറിയിച്ചു.

വിദേശയാത്ര നടത്തിയ 6,11,176 പേരെ വിവിധ പോയിൻറുകളിൽ പരിശോധനക്ക്​ വിധേയരാക്കി. നേരത്തെ വൈറസ്​ ബാധ സ്ഥിരീകരിച്ച 12 രാജ്യങ്ങളിൽ നിന്നും വരുന്നവരെയാണ്​ വിമാനത്താവളങ്ങളിൽ പരിശോധിച്ചിരുന്നത്​. എന്നാൽ ഇനിമുതൽ എല്ലാ രാജ്യാന്തര വിമാനത്താവളങ്ങളിലും കൂടുതൽ പരിശോധന സംവിധാനം ഏർപ്പെടുത്തുമെന്നും വിദേശത്ത്​ നിന്നെത്തുന്ന എല്ലാ യാത്രക്കാരെയും പരിശോധനക്ക്​ വിധേയമാക്ക​ുമെന്നും മന്ത്രി പറഞ്ഞ​ു.

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്​ ലഭിച്ചതിനെ തുടർന്ന്​ ജനുവരി 17 മുതൽ ഇന്ത്യയിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും മന്ത്രി വിശദീകരിച്ചു.

ഡൽഹിയിലെ എല്ലാ ആശുപത്രികളിലും ഐസൊലേഷൻ വാർഡുകൾ സജീകരിച്ചിട്ടുണ്ട്​. കഴിഞ്ഞ ദിവസം വൈറസ്​ ബാധ സ്ഥിരീകരിച്ച വിദേശ പൗരൻമാരെ വിദഗ്​ധ ചികിത്സക്കായി ഹരിയാനയിലെ ഗുരുഗ്രാമിലെ മെദാന്ദ ആശുപത്രിയിലേക്ക്​ മാറ്റിയിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harsh Vardhanindia newsCoronavirus
News Summary - Amid coronavirus scare: No need to panic -Harsh Vardhan - India news
Next Story