Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎൻ.പി.ആർ: ഉദ്ധവ്​...

എൻ.പി.ആർ: ഉദ്ധവ്​ താക്കറെ സോണിയ ഗാന്ധിയെ കാണും

text_fields
bookmark_border
uddav-thakare
cancel

മുംബൈ: മഹാരാഷ്​ട്രയിൽ എൻ.പി.ആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ ക ോൺഗ്രസ്​ ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കാണും. വെള്ളിയാഴ്​ച ഡൽഹിയിലെത്തി കൂടിക്കാഴ്​ച നടത്താനാണ്​ തീരുമാന ം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ഉദ്ധവ്​ കൂടിക്കാഴ്​ച നടത്തും. മഹാരാഷ്​ട്രയിൽ എൻ.പി.ആർ നടപ്പാക്കുന്നതിനെതിരെ കോൺഗ്രസും എൻ.സി.പിയും കടുത്ത പ്രതിഷേധം ഉയർത്തുന്നതിനിടെയാണ്​ ഉദ്ധവ്​ ഡൽഹിയെത്തുന്നത്​.

സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ എന്നിവ മഹാവികാഡി സഖ്യത്തിൽ വിള്ളൽ വീഴുന്നതിന്​ കാരണമായേക്കാമെന്ന്​ മഹാരാഷ്​ട്രയിലെ കോൺഗ്രസ്​ മന്ത്രി പ്രതികരിച്ചതായി റിപ്പോർട്ടുകളുണ്ട്​. ഇതിന്​ പിന്നാലെയാണ്​ കൂടിക്കാഴ്​ച. ബി.ജെ.പി ഭരണത്തിലില്ലാത്ത മറ്റ്​ സംസ്ഥാനങ്ങളുടെ മാതൃകയിൽ മഹാരാഷ്​ട്രയിലും എൻ.പി.ആർ വേണ്ടെന്നാണ്​ കോൺഗ്രസ്​-എൻ.സി.പി നിലപാട്​.

എന്നാൽ, ദേശീയ താൽപര്യം മുൻ നിർത്തി മെയ്​ ഒന്ന്​ മുതൽ എൻ.പി.ആർ പ്രവർത്തനങ്ങൾ തുടങ്ങുമെന്നാണ്​ ഉദ്ധവ്​ താക്കറെ അറിയിച്ചിരുന്നത്​. മുഖ്യമന്ത്രിയായതിന്​ ശേഷം ആദ്യമായാണ്​ ഉദ്ധവ്​ സോണിയയെ കാണുന്നത്​. മഹാരാഷ്​ട്രക്ക്​ ലഭിക്കാനുള്ള ജി.എസ്​.ടി കുടിശ്ശിക അനുവദിക്കണമെന്ന്​ ആവശ്യപ്പെട്ടാണ്​ താക്കറെ മോദിയെ കാണുന്നതെന്നാണ്​ റിപ്പോർട്ട്​. സി.എ.എ, എൻ.ആർ.സി, എൻ.പി.ആർ തുടങ്ങിയ വിഷയങ്ങളും മോദിയുമായുള്ള കൂടിക്കാഴ്​ചയിൽ ചർച്ചയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressmalayalam newsindia newsNRCnprUddhav Thakare
News Summary - Amid Cong & NCP pressure to reject NPR, Uddhav to meet-India news
Next Story