Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅരുണാചൽ...

അരുണാചൽ ഉപമുഖ്യമന്ത്രിയുടെ വീടിന്​ തീയിട്ടു

text_fields
bookmark_border
അരുണാചൽ ഉപമുഖ്യമന്ത്രിയുടെ വീടിന്​ തീയിട്ടു
cancel

ഇട്ടനഗര്‍: അരുണാചൽ പ്രദേശിൽ സംഘർഷം പടരുന്നു. പൊലീസ്​ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. തലസ്​ഥാന നഗരമായ ഇട്ടന ഗറിൽ പ്രതിഷേധക്കാർ ഉപമുഖ്യമന്ത്രി ചൗന മെയി​​െൻറ വീടിന്​ തീയിടുകയും ജില്ല കമീഷണറുടെ വീട്​ ആക്രമിക്കുകയും ചെയ്​തു.

സംഘർഷത്തെ തുടർന്ന്​ ഞായറാഴ്​ച രാവിലെതന്നെ ചൗന നംസായി ജില്ലയിലേക്ക്​ പോയതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അതേസമയം, അക്രമത്തിൽ വീടിന്​ കേടു സംഭവിച്ചു. വീട്​ ആക്രമിച്ച ജനക്കൂട്ടത്തിന്​ നേർക്ക്​ പൊലീസ്​ നടത്തിയ വെടിവെപ്പിലാണ്​ യുവാവ്​ മരിച്ചത്​. സംഘർഷങ്ങളിൽ പൊലീസ്​ കമീഷണർക്ക്​ പരിക്കേറ്റു. ക്രമസമാധാന പാലനത്തിനായി സൈന്യത്തെ വിളിച്ചിട്ടുണ്ട്​. ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. സംഘർഷം രൂക്ഷമായതിനെ തുടർന്ന്​ നഗരത്തിൽ സൈന്യം ഫ്ലാഗ്​ മാർച്ച്​ നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:firearunachaldeputy chief ministermalayalam news
News Summary - Amid Clashes, Arunachal Pradesh Scraps Permanent Residency Move-India News
Next Story