Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാജസ്​ഥാനിൽ മന്ത്രിസഭ...

രാജസ്​ഥാനിൽ മന്ത്രിസഭ പുനഃസംഘടന ഉടനെന്ന്​ സൂചന; ഗെഹ്​ലോട്ടുമായി രാഹുലിന്‍റെ കൂടിക്കാഴ്ച

text_fields
bookmark_border
Rahul Gandhi- Ashok Gehlot
cancel
camera_alt

അശോക്​ ഗെഹ്​ലോട്ട്​ രാഹുലിനൊപ്പം (ഫയൽ)

ന്യൂഡൽഹി: രാജസ്​ഥാനിൽ മന്ത്രിസഭ പുന:സംഘടന ഉടനുണ്ടാകുമെന്ന്​ സൂചന നൽകി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി മുഖ്യമന്ത്രി അശോക്​ ഗെഹ്​ലോട്ടുമായി കൂടിക്കാഴ്ച നടത്തി. രാഹുലിന്‍റെ തുഗ്ലക്​ ലെയ്​നിലെ വസതിയിൽ നടന്ന കൂടിക്കാഴ്ച ഒരുമണിക്കൂറോളം നീണ്ടുനിന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ, അജയ്​ മാക്കൻ എന്നിവർ രാഹുലിനെപ്പം യോഗത്തിൽ പ​ങ്കെടുത്തു.

കാബിനറ്റ്​ പുനസംഘടനയും സംഘടന നേതൃമാറ്റവും ചർച്ച ചെയ്യാനായാണ്​ രാഹുൽ ഗെഹ്​ലോട്ടിനെ കണ്ടതെന്നാണ്​ റിപ്പോർട്ടുകൾ. പഞ്ചാബിൽ മുഖ്യമന്ത്രിയെ മാറ്റിയതിന്​ പിന്നാലെ രാജസ്​ഥാനിൽ മന്ത്രിസഭ വികസിപ്പിക്കണമെന്നാവശ്യപ്പെട്ട്​ മുൻ ഉപമുഖ്യമന്ത്രിയും പി.സി.സി അധ്യക്ഷനുമായിരുന്ന സചിൻ പൈലറ്റ്​ ഹൈക്കമാൻഡിനെ കണ്ടിരുന്നു.

കാബിനറ്റ് പുന:സംഘടനക്കൊപ്പം സംസ്ഥാനത്തെ ബോർഡുകളിലേക്കും കോർപറേഷനുകളിലേക്കും നിയമനങ്ങളും ഉടൻ നടത്തണമെന്ന്​ പൈലറ്റ് ദീർഘകാലമായി ആവശ്യപ്പെടുന്നുണ്ട്​. തന്‍റെ അടുത്ത അനുയായികൾക്ക്​ അർഹമായ സ്​ഥാനങ്ങൾ നൽകണമെന്നാണ്​ അദ്ദേഹത്തിന്‍റെ ആവശ്യം.

സംസ്ഥാനത്തെ സംഘടനാ നേതൃമാറ്റത്തിന്‍റെയും മന്ത്രിസഭ വിപുലീകരണത്തിന്‍റെയും റോഡ്മാപ്പ് തയാറാണെന്ന് കഴിഞ്ഞ മാസം അജയ്​ മാക്കൻ പറഞ്ഞിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rajasthanSachin PilotAshok GehlotRahul Gandhi
News Summary - Amid Buzz Over Cabinet Changes Rahul Gandhi Meets Rajasthan CM Ashok Gehlot
Next Story