Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോൺഗ്രസിനെ കൈവിട്ട്...

കോൺഗ്രസിനെ കൈവിട്ട് അമേത്തി, റായ്ബറേലി

text_fields
bookmark_border
കോൺഗ്രസിനെ കൈവിട്ട് അമേത്തി, റായ്ബറേലി
cancel

ന്യൂ​ഡ​ൽ​ഹി: യു.​പി​യി​ലെ കോ​ൺ​ഗ്ര​സ് എം.​എ​ൽ.​എ​മാ​രു​ടെ എ​ണ്ണം ഏ​ഴി​ൽ നി​ന്ന് ര​ണ്ടാ​യി ചു​രു​ങ്ങി​യ തെ​ര​ഞ്ഞെ​ടു​പ്പി​ൽ നെ​ഹ്റു കു​ടും​ബ​ത്തി​ന്റെ ത​ട്ട​ക​മാ​യ റാ​യ്ബ​റേ​ലി, അ​മേ​ത്തി ജി​ല്ല​ക​ൾ പാ​ർ​ട്ടി​യെ കൈ​വി​ട്ടു. 10 സീ​റ്റി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും കി​ട്ടി​യ​ത് പൂ​ജ്യം. 2017ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി ആ​റും കോ​ൺ​ഗ്ര​സ്-​സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി സ​ഖ്യം നാ​ലും സീ​റ്റാ​ണ് നേ​ടി​യ​ത്. അ​തി​ൽ റാ​യ്ബ​റേ​ലി, ഹ​ർ​ച​ന്ദ്പു​ർ സീ​റ്റു​ക​ളി​ൽ കോ​ൺ​ഗ്ര​സാ​ണ് ജ​യി​ച്ച​ത്.

എ​ന്നാ​ൽ, റാ​യ്ബ​റേ​ലി എം.​എ​ൽ.​എ അ​ദി​തി സി​ങ്ങും ഹ​ർ​ച​ന്ദ്പു​ർ എം.​എ​ൽ.​എ രാ​കേ​ഷ് സി​ങ്ങും പി​ന്നീ​ട് കോ​ൺ​ഗ്ര​സ് വി​ട്ട് ബി.​ജെ.​പി​ക്കൊ​പ്പം പോ​യി. റാ​യ്ബ​റേ​ലി​യി​ൽ അ​ദി​തി സി​ങ് ത​ന്നെ ജ​യി​ച്ചു. എ​ന്നാ​ൽ രാ​കേ​ഷ് സി​ങ് സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി​യി​​ലെ രാ​ഹു​ൽ രാ​ജ്പു​തി​നോ​ട് തോ​റ്റു.

ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​മേ​ത്തി​യി​ൽ തോ​റ്റ രാ​ഹു​ൽ ഗാ​ന്ധി, നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്റെ സ​മാ​പ​ന ദി​വ​സം മാ​ത്ര​മാ​ണ് പ്ര​ചാ​ര​ണ​ത്തി​ന് അ​വി​ടെ എ​ത്തി​യ​ത്. റാ​യ്ബ​റേ​ലി മ​ണ്ഡ​ല​ത്തെ ലോ​ക്സ​ഭ​യി​ൽ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് സോ​ണി​യ​ഗാ​ന്ധി​ക്കാ​ക​ട്ടെ, ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​ചാ​ര​ണ​ത്തി​ന് ഇ​റ​ങ്ങാ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ൽ പ്രി​യ​ങ്ക​ഗാ​ന്ധി എ​ല്ലാ​യി​ട​ത്തും സ​ജീ​വ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmethiRaeBareliCongress
News Summary - Amethi and RaeBareli abandoned Congress
Next Story