കൊൽക്കത്ത: യു.എസിലെ താൽക്കാലിക സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് പശ്ചിമ ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിലെ അമേരിക്കൻ സെൻററും ഗ്രന്ഥശാലയും അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടി. അമേരിക്കൻ സെൻറർ പുറത്തിറക്കിയ വാർത്തകുറിപ്പിലാണ് ഇക്കാര്യമറിയിച്ചത്.
അതേസമയം, കൊൽക്കത്തയിലെ കോൺസുലേറ്റ് പതിവുപോലെ പ്രവർത്തിക്കും. വിസ സംബന്ധിച്ച അഭിമുഖത്തിനും അമേരിക്കൻ പൗരന്മാർക്കായുള്ള സേവനങ്ങൾക്കും ബുക്ക് ചെയ്തിരുന്നവർ നിർദിഷ്ട സമയത്ത് കോൺസുലേറ്റിൽ എത്തണമെന്ന് വാർത്ത കുറിപ്പിൽ പറയുന്നു. ധനബിൽ പാസാക്കാൻ സെനറ്റ് വിസമ്മതിച്ചതിനെ തുടർന്ന് അമേരിക്കയിലുടലെടുത്ത പ്രതിസന്ധി ‘ഷട്ട്ഡൗൺ’െൻറ ഭാഗമായാണ് കൊൽക്കത്ത സെൻറർ പൂട്ടുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2018 12:00 AM GMT Updated On
date_range 2018-07-23T09:39:53+05:30കൊൽക്കത്തയിലെ അമേരിക്കൻ സെൻറർ പൂട്ടി
text_fieldsNext Story