Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിമാനത്തിൽ പുകവലി,...

വിമാനത്തിൽ പുകവലി, പരാക്രമം; അമേരിക്കക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
flight ticket
cancel

മും​ബൈ: ല​ണ്ട​നി​ൽ​നി​ന്ന്​ മും​ബൈ​യി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ പു​ക​വ​ലി​ച്ച​ത്​ ത​ട​ഞ്ഞ​തി​ന്​ അ​ക്ര​മാ​സ​ക്ത​നാ​യ യാ​ത്ര​ക്കാ​ര​നെ മും​ബൈ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ അ​മേ​രി​ക്ക​ൻ പൗ​ര​ൻ ര​ത്നാ​ക​ർ ദ്വി​വേ​ദി​യാ​ണ് (37) അ​റ​സ്റ്റി​ലാ​യ​ത്. എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​ർ ഇ​യാ​ളെ പൊ​ലീ​സി​ന്​ കൈ​മാ​റു​ക​യാ​യി​രു​ന്നു.

വി​മാ​നം പ​റ​ക്കു​ന്ന​തി​നി​ടെ ശു​ചി​മു​റി​യി​ൽ ക​യ​റി ദ്വി​വേ​ദി പു​ക​വ​ലി​ച്ചു. അ​ലാ​റം മു​ഴ​ങ്ങി​യ​തോ​ടെ എ​യ​ർ​ഹോ​സ്റ്റ​സു​മാ​ർ സി​ഗ​ര​റ്റ്​ പി​ടി​ച്ചു​വാ​ങ്ങി. ഇ​തോ​ടെ ദ്വി​വേ​ദി അ​ക്ര​മാ​സ​ക്ത​നാ​യി. പൈ​ല​റ്റ്​ രേ​ഖാ​മൂ​ലം താ​ക്കീ​ത്​ ന​ൽ​കി​യ​പ്പോ​ൾ ഒ​ന്ന​ട​ങ്ങി​യെ​ങ്കി​ലും വീ​ണ്ടും അ​ക്ര​മാ​സ​ക്ത​നാ​യ ദ്വി​വേ​ദി വി​മാ​ന​ത്തി​ന്റെ വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് മ​റ്റു​ യാ​ത്ര​ക്കാ​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന്​ കീ​ഴ്​​പ്പെ​ടു​ത്തി കൈ​കാ​ലു​ക​ൾ കെ​ട്ടി​യി​ട്ടു.

ഇ​തോ​ടെ ത​ല​യി​ടി​ച്ച്​ സ്വ​യം പ​രി​ക്കേ​ൽ​പി​ക്കാ​ൻ ശ്ര​മി​ച്ചു. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന ഡോ​ക്ട​റു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​ൻ​ജ​ക്​​ഷ​ൻ ന​ൽ​കി​യെ​ങ്കി​ലും അ​ട​ങ്ങി​യി​ല്ല. ല​ഹ​രി​യാ​ണോ മാ​ന​സി​ക പ്ര​ശ്​​ന​ങ്ങ​ളാ​ണോ അ​ക്ര​മാ​സ​ക്ത​നാ​വാ​ൻ കാ​ര​ണ​മെ​ന്ന്​ വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും പൊ​ലീ​സ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smokingarrest
News Summary - American arrested for Smoking in flight
Next Story