Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുലിന്​ പകരം...

രാഹുലിന്​ പകരം യുവനേതാവ്​ അധ്യക്ഷനാകണം- അമരീന്ദർ സിങ്​

text_fields
bookmark_border
Amareendhar-Singh
cancel

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക്​ പകരം യുവനേതാവ്​ കോൺഗ്രസ്​ അധ്യക്ഷനായി വരണമെന്ന്​ പഞ്ചാബ്​ മുഖ്യമന്ത്രിയും മുത ിർന്ന നേതാവുമായ ക്യാപ്​റ്റൻ അമരീന്ദർ സിങ്​. പുതിയ തലമുറയിൽ നിന്നുള്ള നേതാവി​നെ കോൺഗ്രസ് പ്രവർത്തകസമിതി​ അധ്യക്ഷനാക്കണമെന്ന്​ ട്വിറ്ററിലുടെ അദ്ദേഹം ആവശ്യപ്പെട്ടു.

യുവാക്കളുടെ പ്രതിനിധിയായിരിക്കണം കോൺഗ്രസിൻെറ അധ്യക്ഷൻ. ഇന്ത്യയിലാകമാനം സ്വാധീനമുണ്ടാക്കാൻ കഴിയുന്ന നേതാവാകണം. താഴെ തട്ടിൽ വരെയിറങ്ങി പ്രവർത്തിക്കാൻ സാധിക്കുന്ന വ്യക്​തിയാണ്​ അധ്യക്ഷനായി വരേണ്ടതെന്നും അമരീന്ദർ വ്യക്​തമാക്കി.

കഴിഞ്ഞ ദിവസമാണ്​ കോൺഗ്രസ്​ അധ്യക്ഷസ്ഥാനം രാജിവെക്കുകയാണെന്ന്​ രാഹുൽ ഗാന്ധി പ്രഖ്യാപിച്ചത്​. ലോക്​സഭാ തെരഞ്ഞെടുപ്പിലെ കോൺഗ്രസിൻെറ പരാജയത്തെ തുടർന്നായിരുന്നു രാഹുലിൻെറ രാജി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressindia newsAICC President
News Summary - Amerendar sing on congress president-India news
Next Story