അമിത് ഷായുടെ വാഹനവ്യൂഹം കടന്നു പോകാൻ ആംബുലൻസ് തടഞ്ഞുനിർത്തി -വിഡിയോ
text_fieldsമുംബൈ: കേന്ദ്രമന്ത്രി അമിത് ഷായുടെ രണ്ട് ദിവസത്തെ മുംബൈ സന്ദർശനത്തിന് കഴിഞ്ഞ ദിവസം തുടക്കമായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ സന്ദർശനത്തിനിടെ അദ്ദേഹത്തിന് കടന്നുപോകാനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം നിരവധി പേരാണ് വലയുന്നത്. രാവിലെ വിവിധ സ്ഥലങ്ങളിലേക്ക് പോകാനായി എത്തിയവരാണ് ട്രാഫിക്ക് നിയന്ത്രണങ്ങളിൽ കുടുങ്ങിയത്.
ഇപ്പോൾ രോഗിയുമായെത്തിയ ആബുംലൻസ് അമിത് ഷായ്ക്ക് കടന്നു പോകാനായി ഏർപ്പെടുത്തിയ നിയന്ത്രണം മൂലം കുടുങ്ങിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. അന്ധേരി സാക മേഖലയിലെ ട്രാഫിക് ബ്ലോക്കിലാണ് ആംബുലൻസ് കുടുങ്ങിയത്. ഏകദേശം 10 മിനിറ്റ് നേരം ആംബുലൻസിന് അവിടെ കാത്തുകിടക്കേണ്ടി വന്നു.
മുംബൈ സ്വദേശിയായ ജെസൺ ജോസാണ് വിഡിയോ പങ്കുവെച്ചത്. ആംബുലൻസ് തടഞ്ഞിട്ടിരിക്കുന്നതിനെ കുറിച്ച് പൊലീസുകാരോട് ചോദിച്ചപ്പോൾ മറുപടിയുണ്ടായില്ലെന്ന് ജെസൺ ജോസ് പറഞ്ഞു. പിന്നീട് വിഡിയോ ദൃശ്യങ്ങൾ പകർത്തുന്ന തന്റെ അടുത്തെത്തി മറ്റൊരു പൊലീസുകാരൻ ദേഷ്യപ്പെട്ട് സംസാരിച്ചുവെന്നും ജെസൺ ജോസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

