ചോരയിൽ കുളിച്ച കുഞ്ഞുമായി വന്ന ആംബുലൻസ് തടഞ്ഞ് വി.െഎ.പിക്ക് വഴിയൊരുക്കി
text_fieldsന്യൂഡൽഹി: വി.െഎ.പിക്ക് വഴിയൊരുക്കാൻ ചോരയിൽ കുളിച്ച കുഞ്ഞുമായി ആശുപത്രിയിലേക്ക് പോകുന്ന ആംബുലൻസ് തടഞ്ഞ് ഡൽഹി പൊലീസ്. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിനു സമീപത്തു വച്ചാണ് വി.െഎ.പിക്ക് യാത്രാ സൗകര്യമൊരുക്കുന്നതിനായി കുഞ്ഞുമായി വന്ന ആംബുലൻസ് പൊലീസ് തടഞ്ഞത്.
സംഭവത്തിെൻറ വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലായി. ആംബുലൻസിനെ വിട്ടയക്കണമെന്ന് നാട്ടുകാരും പൊലീസിനോട് ആവശ്യെപ്പടുന്നതും ദൃശ്യങ്ങളിൽ കാണാം.
വി.െഎ.പിക്ക് യാത്രാ സൗകര്യമൊരുക്കുന്നതിനായി ബാരിക്കേഡുകൾ വച്ച് റോഡ് തടഞ്ഞിരിക്കുകയായിരുന്നു. അരമണിക്കൂറോളം നേരം പൊലീസ് ആംബുലൻസ് കടത്തിവിട്ടില്ല. ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ പതിനാലാം നമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു സംഭവം.
കുഞ്ഞിെൻറ ജീവനേക്കാൾ വലുതാണോ വി.െഎ.പിയുടെ യാത്ര എന്ന് കുട്ടിയുടെ കൂടെയുള്ളവർ െപാലീസിനോട് ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ ആംബുലൻസ് വിട്ടയക്കുകയായിരുന്നു.
മലേഷ്യന്‍ പ്രധാനമന്ത്രിക്ക് വഴിയൊരുക്കാനാണ് പൊലീസ് മേഖലയിലെ പ്രധാന റോഡുകള്‍ ബ്ലോക്ക് ചെയ്തത്. പ്രോട്ടോകോള്‍ അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ആംബുലന്‍സ് കടത്തിവിട്ടെന്നും പൊലീസ് പറയുന്നു.
നിരവധി കാറുകള്‍ക്ക് പിന്നില്‍ കുടുങ്ങി കിടക്കുകയായിരുന്നു ആംബുലന്‍സ്. വഴിയിലെ തടസ്സം നീക്കി മുന്നിലെത്തിക്കാനുള്ള താമസം മാത്രമാണുണ്ടായതെന്നും അതിനുശേഷം ആംബുലന്‍സ് കടത്തിവിട്ടുവെന്നും മുതിര്‍ന്ന പൊലീസ് ഓഫീസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
