കേന്ദ്രമന്ത്രി അത്താവാെലയെ കരണത്തടിക്കാൻ ശ്രമം; മുൻ പാർട്ടി പ്രവർത്തകൻ അറസ്റ്റിൽ
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ അംബർനാഥിൽ പൊതുപരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ കേന്ദ് ര സാമൂഹിക ക്ഷേമ മന്ത്രി രാംദാസ് അത്താവാെലയുടെ കരണത്തടിക്കാൻ ശ്രമിച്ച യുവാവിനെ പൊ ലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച രാത്രി 10.30 ഒാടെയായിരുന്നു സംഭവം. പ്രസംഗം കഴിഞ്ഞ് വേദിയിൽനിന്നിറങ്ങിയ മന്ത്രിയെ മാലയണിയിക്കാനെന്ന വ്യാജേന ചെന്ന പ്രവീൺ ഗോസാവി (30) കരണത്തടിക്കാൻ ശ്രമിക്കുകയായിരുന്നു. മന്ത്രിക്കൊപ്പമുണ്ടായിരുന്ന പാർട്ടിപ്രവർത്തകരും പൊലീസും യുവാവിനെ കീഴ്പെടുത്തി.
പാർട്ടി പ്രവർത്തകരുടെ ആക്രമണത്തിന് ഇരയായ യുവാവ് ചികിത്സയിലാണ്. അത്താവാെലയുടെ പാർട്ടിയായ ആർ.പി.െഎ-എയിൽനിന്ന് ഒരുവർഷം മുമ്പ് പ്രവീൺ ഗോസാവിയെ പുറത്താക്കിയതിലുള്ള നിരാശയാണ് ആക്രമണശ്രമത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. വിവരാവകാശ നിയമം ദുരുപയോഗം ചെയ്ത് ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടിയതിെൻറ പേരിലാണ് പാർട്ടി പുറത്താക്കിയത്. ആക്രമണം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും ആരാണ് ഇതിന് പിന്നിലെന്ന് കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ആർ.പി.െഎ-എ അംബർനാഥിൽ നടത്തിയ ബന്ദ് സമാധാനപരമായിരുന്നു.
