Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈ ടിസ്സിലെ...

മുംബൈ ടിസ്സിലെ എം.എസ്‌.എഫ് മുന്നണിയുടെ വിജയം; ന്യൂനപക്ഷ-ദലിത്​ കൂട്ടായ്മക്ക്​ ലഭിച്ച അംഗീകാരം- പി.വി. അഹമ്മദ്​ സാജു

text_fields
bookmark_border
Ambedkarite Students Association Muslim Students Federation
cancel

ന്യൂഡൽഹി: മുംബൈ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് (ടിസ്സ് ) യൂനിയൻ തെരഞ്ഞെടുപ്പിൽ അംബേദ്‌കർ സ്റ്റുഡന്‍റ്​ അസോസിയേഷൻ (എ.എസ്​.എ), എം.എസ്‌.എഫ് മുന്നണിക്കുണ്ടായ ചരിത്ര വിജയം ന്യൂനപക്ഷ-ദലിത്​ പിന്നോക്ക കൂട്ടായ്മയുടെ പ്രവർത്തനങ്ങൾക്ക് ലഭിച്ച സ്വീകാര്യതെയും അംഗീകരവുമാണെന്ന്​ എം.എസ്​.എഫ്​​ ദേശീയ പ്രസിഡന്‍റ്​ പി.വി. അഹമ്മദ്​ സാജു പറഞ്ഞു. ഫാസിസ്റ്റുകളിൽ നിന്ന് രാജ്യത്തെ തിരിച്ചു പിടിക്കാനുള്ള പോരാട്ടത്തിന് വലിയ ഊർജാമാണ്​ ഇത്തരം വിജയങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഏഴിൽ അഞ്ചു സീറ്റ് നേടിയാണ് എ.എസ്​.എ- എം.എസ്​.എഫ്​ സഖ്യം യൂണിയൻ പിടിച്ചെടുത്തത്. എ.എസ്‌.എ യുടെ അതുൽ രവീന്ദ്ര പട്ടേൽ പ്രസിഡൻന്‍റും അഫ്‌റാഹ ഖനം ജനറൽ സെക്രട്ടറിയും എം.എസ്‌.എഫിന്‍റെ മുഹമ്മദ് റാഫി ഖാൻ ലിറ്റററി സെക്രട്ടറിയുമായി വിജയിച്ചു. രണ്ടു സ്കൂൾ സെക്രട്ടറി പോസ്റ്റിലേക്കും എം.എസ്‌.എഫ് പ്രതിനിധികൾ തെരഞ്ഞെടുക്കപ്പെട്ടു .

എം.എസ്‌.എഫ്​ പ്രവർത്തനങ്ങൾ വിവിധ ക്യാമ്പസുകളിൽ സജീവമാകുന്ന സാഹചര്യത്തിൽ വിറളി പൂണ്ട് ഉത്തരാഖണ്ട്‌ സർവകലാശാല അടക്കം പല ക്യാമ്പസുകളിൽ സംഘ്പരിവാർ അക്രമം അഴിച്ചു വിടുകയാണ് . വരും മാസങ്ങളിൽ വിവിധ ക്യാമ്പസുകളിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ എം.എസ്‌.എഫ് മത്സരിക്കുമെന്നും ദേശീയ പ്രസിഡന്‍റ്​ പി.വി അഹമ്മദ് സാജു, ജനറൽ സെക്രട്ടറി എസ്​.എച്ച്​. മുഹമ്മദ് അർഷാദ് എന്നിവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:msfTISS studentsAmbedkarite
News Summary - Ambedkarite Students’ Association – Muslim Students Federation alliance wins TISS Mumbai Students’ Union polls
Next Story