Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Ambedkar statue vandalised
cancel
Homechevron_rightNewschevron_rightIndiachevron_rightതമിഴ്​നാട്ടിൽ...

തമിഴ്​നാട്ടിൽ അം​േബദ്​ക്കർ പ്രതിമ തകർത്ത നിലയിൽ; റോഡ്​ തടഞ്ഞ്​ നാട്ടുകാരുടെ പ്രതിഷേധം

text_fields
bookmark_border

​​െചന്നൈ: തമിഴ്​നാട്ടിലെ ​സേലത്ത്​ ഡോ. ബി.ആർ. അ​ംബേദ്​ക്കറിന്‍റെ പ്രതിമ അജ്ഞാതർ തകർത്തനിലയിൽ. ശനിയാഴ്ച രാത്രിയാണ്​ പ്രതിമ തകർത്തത്​. ഞായറാഴ​്​ച രാവിലെ അംബേദ്ക്കറിന്‍റെ പ്രതിമയുടെ ഒരു കൈ തകർത്ത നിലയിലായിരുന്നു.

ഓമലൂർ നഗരത്തിലെ കമലാപുരം കോളനിയിലാണ്​ പ്രതിമ സ്​ഥാപിച്ചിരുന്നത്​. സംഭവത്തെ തുടർന്ന്​ പ്രദേശവാസികൾ റോഡ്​ തടഞ്ഞ്​ പ്രതിഷേധം നടത്തി. അക്രമികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ്​ ആവശ്യം.

പ്രദേശവാസികൾ റോഡ്​ തടയൽ സമരം നടത്തിയ​തിനെ തുടർന്ന്​ സേലം -ബംഗളൂരു ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. തുടർന്ന്​ ഒമലൂർ പൊലീസെത്തി പ്രതിഷേധക്കാരുമായി സംസാരിച്ച്​ ഗതാഗതം പുനസ്​ഥാപിച്ചു.

സംഭവത്തിൽ പൊലീസ്​ കേസ്​ രജിസ്​റ്റർ ചെയ്​തു. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചശേഷം നടപടിയെടുക്കുമെന്ന്​ പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ProtestDr BR Ambedkar
News Summary - Ambedkar statue vandalised in Tamil Nadu locals block highway in protest
Next Story