Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅംബാനിക്കു ഭീഷണി,...

അംബാനിക്കു ഭീഷണി, പണപ്പിരിവ്​ ആരോപണം; മുംബൈ പൊലീസ് മുൻ​ കമീഷണർ പരംബീറിനെതിരെ അന്വേഷണം

text_fields
bookmark_border
param bir singh
cancel

മുംബൈ: ആഭ്യന്തര മന്ത്രി അനിൽ ദേശ്​മുഖിന്‍റെ രാജിക്കും സി.ബി.െഎ അന്വേഷണത്തി​നും വഴിവെച്ച്​ അഴിമതി ആരോപണമുന്നയിച്ച മുൻ മുംബൈ പൊലീസ്​ കമിഷണർ പരംബീർ സിങ്ങിനെതിരെ അന്വേഷണം. മഹാരാഷ്​ട്ര സർക്കാരിന്‍റെ ഉത്തരവിൽ സംസ്​ഥാന സെക്യൂരിറ്റി കോർപറേഷൻ മേധാവി സഞ്​ജയ്​ പാണ്ഡെ അന്വേഷണം തുടങ്ങി. അന്വേഷണ റിപ്പോർട്ട്​ പരംബീറിനെതിരായാൽ സസ്​പെൻഷന്​ വഴിവെക്കും.

പരംബീർ സിങ്ങിന്‍റെ കീഴിൽ അസിസ്​റ്റൻറ്​ ഇസ്​പെക്​ടർ സച്ചിൻ വാസെ അടക്കമുള്ളവരുടെ പ്രവർത്തനങ്ങൾ, അംബാനി ഭീഷണി കേസിലെ വിവരങ്ങൾ പരംബീർ സിങ്ങ്​ സർക്കാറിൽ നിന്ന്​ മറച്ചുവെച്ചോ, സച്ചിന്‍റെ വഴിവിട്ട പ്രവർത്തനങ്ങൾ പരംബീറിന്‍റെ അറിവോടെയാണോ തുടങ്ങിയ കാര്യങ്ങളാണ്​ അന്വേഷിക്കുന്നത്​. ബാർ, റസ്​റ്റാറണ്ട്​ ഉടമകളിൽ നിന്ന്​ പ്രതിമാസം 100 കോടി രൂപ പിരിക്കാൻ സച്ചിൻ വാസെയോട് ​അനിൽ ദേശ്​മുഖ്​ ആവശ്യപ്പെട്ടെന്ന്​ ആരോപിച്ച്​ പരംബീർ മുഖ്യമന്ത്രിക്ക്​ കത്തയച്ചതിനൊപ്പം ആ കത്ത്​ മാധ്യമങ്ങൾക്ക്​ ചോർന്നത്​ എങ്ങിനെയെന്നും അന്വേഷിക്കും. ആരോപണവുമായി സുപ്രീം, ഹൈകോടതികളെ സമീപിച്ചത്​ വഴി സർവിസ്​ ഛട്ടങ്ങൾ പരംബീർ ലംഘിച്ചോ എന്നും പരിശോധിക്കണം.

അംബാനി ഭീഷണി കേസിൽ സച്ചിൻ വാസെ അറസ്​റ്റിലായതോടെയാണ്​ പരംബീറിനെ മുംബൈ പൊലീസ്​ കമിഷണർ പദവിയിൽ നിന്ന്​ മാറ്റിയത്​. തുടർന്ന്​ കമീഷണർ പദവിയിലെത്തിയ ഹേമന്ത്​ നഗ്രാലെയോട്​ സച്ചിൻ വാസെയുടെ നിയമനവുമായി ബന്ധപ്പെട്ട്​ സർക്കാർ റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇൗ റിപ്പോർട്ടിന്‍റെ അടിസ്​ഥാനത്തിലാണ്​ സർക്കാർ അന്വേഷണത്തിന്​ ഉത്തരവിട്ടത്​.

സസ്​പെൻഷനിലായിരുന്ന സച്ചിൻ വാസെയെ എതിർപ്പുകൾ അവഗണിച്ച്​ പരംബീർ സിങ്ങിന്‍റെ സമ്മർദത്തിന്​ വഴങ്ങിയാണ്​ സർവിസിൽ തിരിച്ചെടുത്തതെന്നും ക്രൈം ഇൻറലിജൻസ്​ യൂണിറ്റിന്‍റെ (സി.െഎ.യു) മേധാവിയാക്കിയതെന്നും ഹേമന്ത് നഗ്രാലെയുടെ റിപ്പോർട്ടിൽ ആരോപിച്ചു. സീനിയർ ഇൻസ്​പെക്​ടർ സി.െഎ.യു മേധാവിയായിരിക്കണമെന്നിരിക്കെ രണ്ട്​ സീനിയർ ഇൻസ്​പെക്​ടർമാരെ സ്​ഥലംമാറ്റിയാണ്​ അസിസ്​റ്റൻറ്​ ഇൻസ്​പെക്​ടറായ സച്ചിനെ നിയമിച്ചതെന്നും പറയുന്നു. ക്രൈംബ്രാഞ്ച്​ മേധാവിയായ ജോയിൻറ്​ കമീഷണറുടെ എതിർപ്പിനെ അവഗണിച്ചാണിത്​. പ്രമാദമായ കേസുകളുടെ അന്വേഷണം സച്ചിനെ ഏൽപിച്ചതും പരംബീറാണ്​. വകുപ്പ്​ മേധാവിയടക്കം മേലുദ്യോഗസ്​ഥരെ മറികടന്ന്​ പരംബീറിന്​ നേരിട്ടാണ്​ സച്ചിൻ റിപ്പോർട്ട്​ ചെയ്​തിരുന്നതും റിപ്പോർട്ടിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mukesh ambaniparam bir singhAmbani Bomb Scare
News Summary - Ambani threat case ; Investigation against Parambir
Next Story