Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Sachin Waze
cancel
Homechevron_rightNewschevron_rightIndiachevron_rightഅംബാനിയുടെ വീടിന്​...

അംബാനിയുടെ വീടിന്​ സമീപം സ്​ഫോടകവസ്​തു നിറച്ച കാർ കണ്ടെത്തിയ സംഭവം; സചിൻ വാസെ ഉൾപ്പെടെ 10 പേർക്കെതിരെ കുറ്റപത്രം

text_fields
bookmark_border

ന്യൂഡൽഹി: കോടീശ്വരൻ മുകേഷ്​ അംബാനിയുടെ വീടിന്​ സമീപം സ്​ഫോടക വസ്​തുക്കൾ നിറച്ച എസ്​.യു.വി കണ്ടെത്തിയ സംഭവത്തില​ും ബിസിനസുകാരനായ മൻസുഖ്​ ഹിരേനി​െൻറ കൊല​പാതകത്തിലും മുൻ പൊലീസ്​ ഉദ്യോഗസ്​ഥനായ സചിൻ വാസെ ഉൾപ്പെടെ 10 പേ​ർക്കെതിരെ കുറ്റപത്രം. 9000 പേജുള്ള കുറ്റപത്രമാണ്​ എൻ.ഐ.എ സമർപ്പിച്ചത്​.

സചിൻ വാസെക്ക്​ പുറമെ വിനായക്​ ഷി​ൻഡെ, നരേഷ്​ ഗോർ, റിയാസുദ്ദീൻ കാസി, സുനിൽ മാനെ, ആനന്ദ്​ ജാദവ്​, സതീഷ്​ മോത്​കുരി, മനീഷ്​ സോണി, സന്തോഷ്​ ശേലർ എന്നിവർക്കെതിരെയാണ്​ കുറ്റപത്രം. നിലവിൽ ജുഡീഷ്യൽ കസ്​റ്റഡിയിലാണ്​ എല്ലാ പ്രതികളും.

കൊലപാതകം, ക്രിമിനൽ ഗൂഡാലോചന, തട്ടിക്കൊണ്ടുപോകൽ, സ്​ഫോടക വസ്​തുക്കൾ കൈകാര്യം ചെയ്യൽ എന്നിവക്ക്​ പു​റമെ യു.എ.പി.എയും ചുമത്തിയിട്ടുണ്ട്​. 200 സാക്ഷികളെ കുറ്റപത്രത്തിൽ ഉൾപ്പെടുത്തി. വിവിധ ഘട്ടങ്ങളിലായി മൂന്ന്​ എഫ്​.ഐ.ആറുകളുടെ അടിസ്​ഥാനത്തിലായിരുന്നു അന്വേഷണം.

മുംബൈയിലെ അംബാനിയുടെ വീടിന്​ സമീപം സ്​ഫോടക വസ്​തുക്കൾ നിറച്ച കാർ ക​ണ്ടെത്തിയ സംഭവത്തിൽ ഗാംദേവി പൊലീസ്​ സ്​റ്റേഷനിലാണ്​ ആദ്യ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തത്​. താനെയിലെ ബിസിനസുകാരനായ മൻസുഖ്​ ഹിരേനി​െൻറ മ​ഹീ​ന്ദ്ര എസ്​.യു.വി കാർ കാണാതായ സംഭവത്തിൽ വിക്രോലി സ്​റ്റേഷനിലാണ്​ രണ്ടാമത്തെ എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തത്​. ഹി​രേനി​െൻറ മൃതദേഹം കണ്ടെത്തിയതുമായി ബന്ധപ്പെട്ടായിരുന്നു മൂന്നാമത്തെ എഫ്​.ഐ.ആർ. തുടർന്ന്​ എൻ.ഐ.എ കേസ്​ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. വിവിധ ഘട്ടങ്ങളിലായി പത്തോളം പ്രതികളെ അറസ്​റ്റ്​ ചെയ്യുകയും ചെയ്​തു.

2021 ഫെബ്രുവരി 25നാണ്​ അംബാനിയുടെ വീടിന്​ സമീപം സ്​ഫോടക വസ്​തുക്കൾ നിറച്ച കാർ കണ്ടെത്തിയത്​. പിന്നീട്​ മൻസുഖ്​ ഹിരേൻ ത​െൻറ വാഹനം മോഷണം പോയെന്ന്​ കാട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു. എന്നാൽ മാർച്ച്​ അഞ്ചിന്​ മൻസുഖിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ambani Bomb ScareSachin Waze
News Summary - Ambani bomb scare charge-sheet against Sachin Waze, nine others
Next Story