Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
amazons in reply to rss magazine panchanya
cancel
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്​.എസിന്​...

ആർ.എസ്​.എസിന്​ മറുപടിയുമായി ആമസോൺ; 'രാജ്യത്തെ ചെറുകിട വ്യാപാരത്തില്‍ മികച്ച സ്വാധീനമുണ്ടാക്കാന്‍ കമ്പനിയ്ക്ക് സാധിച്ചു'

text_fields
bookmark_border

ഈസ്റ്റ്​ ഇന്ത്യ കമ്പനിയുടെ രണ്ടാംപതിപ്പെന്ന​ ആർ.എസ്​.എസ്​ ആരോപണത്തിന് മറുപടിയുമായി ഇ-കൊമേഴ്​സ്​ ഭീമൻ ആമസോൺ. മാസികയായ പാഞ്ചജന്യയിലൂടെയാണ്​ ആമസോണിന്​ എതിരായ ആരോപണങ്ങൾ ആർ.എസ്​.എസ്​ ഉന്നയിച്ചത്​. സർക്കാറിൽനിന്ന്​ അനുകൂല നയങ്ങൾക്കായി കോടിക്കണക്കിന്​ രൂപ ആമസോൺ കൈക്കൂലി നൽകിയതായും ആർ.എസ്​.എസ്​ ആരോപിച്ചിരുന്നു. ഒക്​ടോബർ മൂന്നിന്​ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ പതിപ്പിലാണ്​ ആമസോണിനെതിരെ കടുത്ത വിമർശനം ഉന്നയിക്കുന്ന കവർ സ്​റ്റോറി പ്രസിദ്ധീകരിച്ചത്​.


'ഇൗസ്റ്റ്​ ഇന്ത്യ കമ്പനി 2.0' എന്ന തലക്കെട്ടിലാണ്​ ലേഖനം വന്നത്​. ഇതേതുടർന്നാണ്​ പാഞ്ചന്യയ്ക്ക് മറുപടിയുമായി ആമസോണ്‍ രംഗത്തുവന്നത്​. രാജ്യത്തെ ചെറുകിട വ്യാപാരത്തില്‍ മികച്ച സ്വാധീനമുണ്ടാക്കാന്‍ കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ടെന്ന് ആമസോണ്‍ പറയുന്നു. 'കോവിഡ് സമയത്ത് പുതിയ മൂന്നു ലക്ഷം വില്‍പ്പനക്കാര്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു. അതില്‍ പ്രധാനമായും ഫര്‍ണിച്ചര്‍, സ്റ്റേഷനറി, ഇലക്ട്രാണിക്‌സ്, മൊബൈല്‍ ഫോണുകള്‍, മെഡിക്കല്‍ ഉത്പന്നങ്ങള്‍, വസ്ത്രങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍ എന്നീ സാധനങ്ങള്‍ വില്‍ക്കുന്നവരാണ് കൂടുതലും. കൂടാതെ മൂന്നു ലക്ഷത്തില്‍ 75,000 പേര്‍ 450ലധികം നഗരങ്ങളില്‍ നിന്നുള്ള തദ്ദേശിയ കച്ചവടക്കാരാണ്. രാജ്യത്തെ 70,000 ത്തിലധികം ഇന്ത്യന്‍ വ്യാപാരികള്‍ക്കു അവരുടെ ഉത്പനങ്ങള്‍ ലോകമെമ്പാടും കയ്യറ്റുമതി ചെയ്യാന്‍ ഞങ്ങള്‍ സഹായിച്ചു'- ആമസോണ്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

'18ാം നൂറ്റാണ്ടിൽ ഇന്ത്യ പിടിച്ചെടുക്കാൻ ഈസ്റ്റ്​ ഇന്ത്യ കമ്പനി എന്തെല്ലാം ചെയ്​തോ അതേ പ്രവൃത്തികൾ തന്നെയാണ്​ ആമസോണി​േന്‍റതും' എന്നാണ്​ പാഞ്ചജന്യ ലേഖനത്തിൽ പറയുന്നത്​. ഇന്ത്യൻ വിപണിയിൽ ആമസോൺ കുത്തക സൃഷ്​ടിക്കാൻ ശ്രമിക്കുന്നു. ഇതിനായി ഇന്ത്യൻ പൗരന്മാരുടെ സാമ്പത്തിക, രാഷ്​ട്രീയ, വ്യക്തിഗത സ്വ​തന്ത്ര്യം ഹനിക്കാനുള്ള നടപടികളും ആരംഭിച്ചതായും ലേഖനത്തിലുണ്ട്​.

ആമസോൺ വ്യാപാര സൈറ്റിന്​ പുറമെ വിഡിയോ പ്ലാറ്റ്​ഫോമായ ​ൈ​പ്രമിനെതിരെയും ലേഖനത്തിൽ വിമർശനങ്ങളുണ്ട്​. ആമസോൺ പ്രൈം വിഡിയോയിൽ പ്രദർശിപ്പിക്കുന്ന സിനിമകളും വെബ്​സീരിസുകളും ഇന്ത്യൻ സംസ്​കാരത്തിന്​ എതിരാണെന്നാണ്​ വിമർശനം.

ആമസോൺ ഇന്ത്യയിൽ നിരവധി സഹസ്​ഥാപനങ്ങളെ നശിപ്പിക്കാൻ ശ്രമിച്ചെന്നും അതിന്‍റെ നയങ്ങൾ അനുകൂലമാക്കുന്നതിന്​ രാഷ്​ട്രീയക്കാർക്ക്​ ഉൾപ്പെടെ കൈക്കൂലി നൽകിയെന്നും അവർ പറയുന്നു. ബിസിനസ്​ ലോകത്തെ പ്രധാന വിവാദമായ ആമസോൺ -ഫ്യൂച്ചർ ​ഗ്രൂപ്പ്​ തർക്കം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.കൂടാതെ ഇന്ത്യയിലെ നിയമവിദഗ്​ധർക്ക്​ ആമസോൺ കൈക്കൂലി നൽകിയതായും ഇന്ത്യയിൽ നിലനിൽക്കുന്നതിന്​ 2018-20 കാലയളവിൽ 8546 കോടി നിയമ ചെലവുകൾ നേരിടുന്നതിന്​ വിനി യോഗിച്ചതായും പറയുന്നു. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ്​ ഇതിനെതിരെ ​അന്വേഷണം ആവശ്യപ്പെട്ട്​ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കൂടാതെ ആർ.എസ്​.എസിന്‍റെ സ്വദേശി ജാഗ്രണൺ മഞ്ചും ആമസോണിന്‍റെ അധാർമിക വ്യാപാരത്തിനെതിരെ രംഗത്തെത്തിയിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:magazineamazonreply
News Summary - amazons reply to rss magazine panchanya
Next Story