Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡാറ്റ സംരക്ഷണ ബിൽ:...

ഡാറ്റ സംരക്ഷണ ബിൽ: പാർലമെൻറ്​ സമിതിക്ക്​ മുമ്പാകെ ഹാജരാകാൻ വിസമ്മതിച്ച്​ ആമസോൺ

text_fields
bookmark_border
ഡാറ്റ സംരക്ഷണ ബിൽ: പാർലമെൻറ്​ സമിതിക്ക്​ മുമ്പാകെ ഹാജരാകാൻ വിസമ്മതിച്ച്​ ആമസോൺ
cancel

ന്യൂഡൽഹി: 2019ലെ ഡാറ്റ സംരക്ഷണബില്ലുമായി ബന്ധപ്പെട്ട ജോയിൻറ്​ പാർലമെൻറ്​ കമിറ്റിക്​​ മുമ്പാകെ ഹാജരാകാൻ വിസമ്മതിച്ച്​ ആമസോൺ. സമിതി അധ്യക്ഷ മീനാക്ഷി ലേഖിയാണ്​ ആമസോൺ ഹാജരാവാൻ വിസമ്മതിച്ച വിവരം അറിയിച്ചത്​. ഒക്​ടോബർ 28ന്​ ആമസോണിനോട്​ ഹാജരാവാൻ പാർലമെൻറ്​ സമിതി ആവശ്യപ്പെട്ടിരുന്നു. നിശ്​ചയിക്കപ്പെട്ട ദിവസം ആമസോൺ പ്രതിനിധികൾ എത്തിയില്ലെങ്കിൽ നടപടിയുണ്ടാവുമെന്നും മീനാക്ഷി ലേഖി പറഞ്ഞു.

പാർലമെൻറ്​ സമിതിക്ക്​ മുമ്പാകെ ​ഫേസ്​ബുക്ക്​ പ്രതിനിധികൾ ഇന്ന്​ ഹാജരായി. ഫേസ്​ബുക്ക്​ പബ്ലിക്​ പോളിസി തലവൻ അങ്കി ദാസും ബിസിനസ്​ ഹെഡ്​ അജിത്​ മോഹനുമാണ്​ സമിതിക്ക്​ മുമ്പാകെ എത്തിയത്​. ഇവരോട്​ രണ്ട്​ മണിക്കൂറോളം സമിതി വിവരങ്ങൾ ആരാഞ്ഞുവെന്നാണ്​ റിപ്പോർട്ട്​. ഗൂഗ്​ളിനോടും പേടിഎമ്മിനോട്​ സമിതി ഹാജരാവാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. ഒക്​ടോബർ 29ന്​ ഇവർ ഹാജരാവണമെന്നാണ്​ നിർദേശം.

2019ലാണ്​ ഡാറ്റ സുരക്ഷാ നിയമം കൊണ്ടു വന്നത്​. ഇക്കാര്യത്തിൽ ചില ആശങ്കകൾ കോൺഗ്രസ്​ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയതോടെയാണ്​ പാർലമെൻറ്​ സമിതിയെ നിയോഗിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Data ProtectionAmazonParliament Panel
News Summary - Amazon Won't Appear Before Parliament Panel On Data Protection: Sources
Next Story