Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
cow dung cake
cancel
Homechevron_rightNewschevron_rightIndiachevron_rightആമസോണിലെ 'ചാണകകേക്ക്​'...

ആമസോണിലെ 'ചാണകകേക്ക്​' കഴിച്ചയാൾക്ക്​ വയറിളക്കം പിടിച്ചെന്ന്​ റിവ്യൂ; പിന്നാലെ ട്രോൾമഴ

text_fields
bookmark_border

ന്യൂഡൽഹി: പശുവിന്‍റെ ചാണകത്തിൽനിന്നും ഗോമൂത്രത്തിൽനിന്നും നിർമിച്ച നിരവധി ഉൽപ്പന്നങ്ങൾ അടുത്തിടെ വിപണിയിലെത്തിയിരുന്നു. ഗോമൂത്രവും ചാണക​പെയിന്‍റും ചാണക വറളിയും ഗോമൂത്രം ഉപയോഗിച്ചുള്ള ഉൽപ്പന്നങ്ങളുമാണ്​ ഇതിൽ പ്രധാനം. ഇത്തരം ഉൽപ്പന്നങ്ങൾ ഓൺലൈൻ വ്യാപാര സൈറ്റുകളിലു​ം വാങ്ങാൻ ലഭിക്കും. അതിലൊന്നാണ്​ ചാണക​​േകക്ക്​.

ഇതിൽ ചാണ​കകേക്കിന്​ വന്ന ഒരു റിവ്യൂവാണ്​ ഇപ്പോൾ വൈറൽ. അസഹനീയ രുചിയാണെന്നും കടിച്ചുപൊട്ടിക്കാൻ പ്രയാസമാണെന്നുമായിരുന്നു അഭിപ്രായം. എന്നാൽ ചാണക കേക്കിൽ കേക്ക്​ എന്ന പേരുണ്ടെങ്കിലും കഴിക്കാനുള്ള കേക്കല്ല എന്ന്​ പറഞ്ഞുകൊടുക്കുകയാണ്​ സമൂഹമാധ്യമങ്ങൾ. ഉൽപ്പന്നം മതപരമായ ആവശ്യങ്ങൾക്ക്​ വേണ്ടിയുള്ളതാണെന്ന്​ പരസ്യത്തിൽ തന്നെ വ്യക്തമാക്കുകയും ചെയ്​തിട്ടുണ്ട്​.

'ഞാൻ കഴിച്ചുനോക്കിയപ്പോൾ അതിന്‍റെ രുചി അസഹനീയമായിരുന്നു. കാണു​േമ്പാൾ പു​ല്ലുപോലെ ആയിരുന്നുവെങ്കിലും കഴിച്ചപ്പോൾ മണ്ണിന്‍റെ രുചിയായിരുന്നു. ശേഷം എനിക്ക്​ വയറിളക്കവും ബാധിച്ചു. അതിനാൽ ദയവായി ഇനി വൃത്തിയായി നിർമിക്കണം. കൂടാതെ ഉൽപ്പന്നത്തിന്‍റെ രുചിയിലും കടുപ്പത്തിലും ശ്രദ്ധ നൽകുകയും വേണം' -പേര്​ വെളിപ്പെടുത്താത്ത ഉപഭോക്താവ്​ ആമസോൺ റിവ്യൂവിൽ കുറിച്ചു. കൂടാതെ റേറ്റിങ്ങായി ഒരു സ്റ്റാർ നൽകുകയും ചെയ്​തു.

ഡോ. സജ്ഞയ്​ അറോറയാണ്​ തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ വ്യത്യസ്​തമായ റിവ്യൂവിന്‍റെ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചത്​. 'ഇതാണ്​ എന്‍റെ ഇന്ത്യ, ഇന്ത്യയെ ഞാൻ സ്​നേഹിക്കുന്നു' എന്ന അടിക്കുറിപ്പോടെയാണ്​ സ്​ക്രീൻ ഷോട്ടുകൾ പങ്കുവെച്ചത്​.

ദൈനംദിന പൂജകൾക്കും ഹോമങ്ങൾക്കും മറ്റു മതപരമായ ചടങ്ങുകൾക്കും ഉപയോഗിക്കാവുന്ന 100 ശതമാനം പരിശുദ്ധമായ ചാണക കേക്കാണെന്നാണ്​ പരസ്യത്തിൽ പറയുന്നത്​. ഇന്ത്യൻ പശുക്കള​ുടെ ചാണകം ഉപയോഗിച്ചാണ്​ ഇവയുടെ നിർമാണം. യന്ത്രസഹായമില്ലാതെയാണ്​​ നിർമിച്ചിരിക്കുന്നതും. പൂർണമായും ഉണങ്ങിയതും ഈർപ്പമില്ലാത്തതും കത്തുന്നതുമാണ്​. അന്തരീക്ഷം ശുദ്ധീകരിക്കാനും പ്രാണികളെയും കീടങ്ങളെയും അകറ്റാനും ഉപയോഗിക്കാം. അഞ്ച്​ ഇഞ്ച്​ വ്യാസത്തിൽ വൃത്തത്തിലാണ്​ ആകൃതി. അതിനാൽ കൈകാര്യം ചെയ്യാനും ദീർഘകാലം സൂക്ഷിച്ചുവെക്കാനും എളുപ്പമാണെന്നും ആമസോണിൽ പറയുന്നു.

സ്​ക്രീൻ ഷോട്ടുകൾ സത്യമാകാൻ വഴിയില്ലെന്ന്​ അഭിപ്രായപ്പെട്ട്​ നിരവധിപേർ രംഗത്തെത്തി. തമാശക്ക്​ കുറിച്ചതാകും എന്നും​ ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ ഇന്നത്തെ സാഹച​ര്യത്തിൽ സംഭവം സത്യമാകാനും സാധ്യതയുണ്ടെന്ന അഭിപ്രായം പ​ങ്കുവെക്കുന്നവരും കുറവല്ല.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amazoncow dung cakes
News Summary - Amazon customer eats cow dung cakes, posts review on site
Next Story