ചവിട്ടി വിറ്റ സംഭവം: േഖദം പ്രകടിപ്പിച്ച് ആമസോൺ
text_fieldsന്യൂഡൽഹി: ഇന്ത്യൻ ദേശീയ പതാകയോട് സാമ്യമുള്ള ചവിട്ടി വിറ്റ സംഭവത്തിൽ ക്ഷമ ചോദിച്ച് ആമസോൺ. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് അയച്ച കത്തിലാണ് ആമസോൺ ഖേദ പ്രകടനം നടത്തിയത്. ആമസോൺ ഇന്ത്യൻ നിയമങ്ങളെ ബഹുമാനിക്കുന്നു. ആമസോൺ നേരിട്ടല്ല മറ്റൊരു കമ്പനിയാണ് തങ്ങളുടെ സൈറ്റുവഴി ഉൽപ്പന്നം വിറ്റത്. പ്രശ്നത്തിൽ ക്ഷമ ചോദിക്കുന്നു. ഇന്ത്യയുടെ വികാരങ്ങളെ വ്രണപ്പെടുത്താനുള്ള ഒരു ലക്ഷ്യവും ആമസോണിന് ഉണ്ടായിരുന്നില്ലെന്നും കമ്പനിയുടെ ഇന്ത്യൻ വൈസ് പ്രസിഡൻറ് അമിത് അഗർവാൾ വ്യക്തമാക്കി.
വിഷയത്തിൽ മാപ്പ് പറയാനും ഷോപ്പിങ് സൈറ്റിൽ നിന്ന് ഉൽപ്പന്നം പിൻവലിക്കാനും തയാറായില്ലെങ്കിൽ ആമസോണിെൻറ ഉദ്യോഗസ്ഥർക്ക് ഇനി വിസ നൽകില്ലെന്ന് സുഷമ സ്വരാജ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലൊയണ് ആമസോണിെൻറ ഖേദ പ്രകടനം.
േദശീയ പതാകയെ അപമാനിക്കുന്നത് ഇന്ത്യൻ നിയമപ്രകാരം കുറ്റകരമാണ്. തടവ് ശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ് ഇത്. എകദേശം 5 ബില്യൺ ഡോളറാണ് ആമസോൺ ഇന്ത്യയിലെ ഒാൺലൈൻ ഷോപ്പിങ് വ്യവസായ രംഗത്ത് നിക്ഷേപിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
