Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവി​ന​യ​രാ​ജ...

വി​ന​യ​രാ​ജ സ്മ​ര​ണ​യി​ൽ വി​സ്മ​യ ഫ്ലാ​ഷ്

text_fields
bookmark_border
വി​ന​യ​രാ​ജ ഷെ​ട്ടി
cancel
camera_alt

വി​ന​യ​രാ​ജ ഷെ​ട്ടി

മം​ഗ​ളൂ​രു: രാ​ജ്യം ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സ് ഒ​റ്റ​ക്ക് ഭ​രി​ച്ച കാ​ലം. മം​ഗ​ളൂ​രു നെ​ഹ്റു മൈ​താ​നി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി​യി​ൽ ഇ​ന്ദി​ര ഗാ​ന്ധി​യെ കാ​ണാ​നും കേ​ൾ​ക്കാ​നും ജ​ന​സാ​ഗ​രം.

പ്രി​യ നേ​താ​ജി​ക്ക് ഹാ​രാ​ർ​പ്പ​ണം ന​ട​ത്താ​ൻ നേ​താ​ക്ക​ൾ ക്യൂ​വി​ലാ​ണ്. ഹാ​ര​ങ്ങ​ൾ ക​ഴു​ത്തി​ൽ വീ​ഴും മു​മ്പ് ഞൊ​ടി​യി​ട​യി​ൽ വാ​ങ്ങി എ​റി​യു​ക​യാ​ണ് ഇ​ന്ദി​ര. അ​വ​രു​ടെ സെ​ക്ര​ട്ട​റി ഗോ​ളി​യു​ടെ സാ​മ​ർ​ഥ്യ​ത്തോ​ടെ ഓ​രോ മാ​ല​യും പി​ടി​ക്കു​ന്നു.

ഹാ​രാ​ർ​പ്പ​ണം ന​ട​ത്തു​ന്ന​തി​ന്റെ പ​ടം ഓ​ർ​ഡ​ർ​ചെ​യ്ത നേ​താ​ക്ക​ൾ ഫോ​ട്ടോ​ഗ്രാ​ഫ​റെ ഒ​ളി​ക​ണ്ണി​ടു​ന്നു-​ഫോ​ട്ടോ​ഗ്രാ​ഫി​യു​ടെ ബ്ലാ​ക്ക് ആ​ൻ​ഡ് വൈ​റ്റ് കാ​ല​ത്തി​ന്റെ വി​സ്മ​യ സ്മൃ​തി​യി​ലേ​ക്ക് ഫ്ലാ​ഷ​ടി​ക്കു​ക​യാ​ണ് ‘മാ​ധ്യ​മ’​വു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ൽ മു​തി​ർ​ന്ന ഫോ​ട്ടോ​ഗ്രാ​ഫ​ർ വി​ന​യ​രാ​ജ ഷെ​ട്ടി.

പ​ന്ത്ര​ണ്ട് സ്നാ​പ് എ​ടു​ത്ത​തോ​ടെ ഫി​നി​ഷി​ങ് സി​ഗ്ന​ൽ ന​ൽ​കി ‘120’ഫി​ലിം റോ​ളി​ന്റെ ക​റ​ക്കം നി​ല​ച്ചു. അ​ടു​ത്ത സ്നാ​പ്പു​ക​ൾ സ​ഹാ​യി ഫി​ലിം ലോ​ഡ് ചെ​യ്ത് കൈ​മാ​റി​യ കാ​മ​റ​യി​ൽ. ദ​ക്ഷി​ണ ക​ന​റ​യി​ലെ​യും കേ​ര​ള​ത്തി​ലേ​യും മു​ഖ്യ​ധാ​ര മാ​ധ്യ​മ​ങ്ങ​ളു​ടെ ഒ​ന്നാം പേ​ജ് കൈ​യ​ട​ക്കി​യ​ത് ആ ​കാ​ലം വി​ന​യ​രാ​ജ ഷെ​ട്ടി എ​ടു​ത്ത ദേ​ശീ​യ നേ​താ​ക്ക​ളു​ടെ ഫോ​ട്ടോ​ക​ളാ​യി​രു​ന്നു.

മം​ഗ​ളൂ​രു നെ​ഹ്റു മൈ​താ​നി​യി​ൽ പ്ര​സം​ഗി​ച്ച മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ ലാ​ൽ ബ​ഹ​ദൂ​ർ ശാ​സ്ത്രി, വി.​പി. സി​ങ്, രാ​ജീ​വ് ഗാ​ന്ധി, ധ​ർ​മ​സ്ഥ​ലി​യി​ൽ ച​ട​ങ്ങി​ൽ സം​സാ​രി​ച്ച മു​ൻ രാ​ഷ്ട്ര​പ​തി വി.​വി. ഗി​രി, എ.​കെ.​ജി, ഇ.​എം.​എ​സ്, സ​യ്യി​ദ് അ​ബ്ദു​ർ​റ​ഹ്മാ​ൻ ബാ​ഫ​ഖി ത​ങ്ങ​ൾ, സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ... ആ ​പ​ട്ടി​ക നീ​ണ്ട​താ​ണ്.

ഇ​ന്ദി​ര ഗാ​ന്ധി​യാ​ണ് ഓ​ർ​മ​ക​ളു​ടെ ഫോ​ക്ക​സി​ൽ. സ​മ​യ​ത്തി​ന്റെ വി​ല​യ​റി​ഞ്ഞു​ള്ള​താ​യി​രു​ന്നു അ​വ​രു​ടെ ച​ടു​ല​ത. കാ​സ​ർ​കോ​ട്ട് ജ​ന​റ​ൽ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് ഇ​ന്ദി​ര ഗാ​ന്ധി തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ പ്ര​സം​ഗി​ച്ചു​നി​ൽ​ക്കെ കു​ബു​ദ്ധി​ക​ൾ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ച്ചു.

പു​നഃ​സ്ഥാ​പി​ക്കാ​ൻ കാ​ത്തു​നി​ൽ​ക്കാ​തെ മൈ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് ഇ​ന്ദി​ര പ്ര​സം​ഗം തു​ട​ർ​ന്നു. വീ​ണു​കി​ട്ടി​യ ഷോ​ട്ടു​ക​ൾ. ആ​ൾ​ക്കൂ​ട്ട ആ​ര​വം മ​റ്റൊ​രു സീ​ൻ. അ​ടു​ത്ത ദി​വ​സം മ​ല​യാ​ളം, ക​ന്ന​ട, ഇം​ഗ്ലീ​ഷ് പ​ത്ര​ങ്ങ​ൾ ആ​ഘോ​ഷി​ച്ച ഫോ​ട്ടോ​ക​ൾ എ​ല്ലാം വി​ന​യ​രാ​ജ ക്ലി​ക്. ഏ​ത് ആം​ഗി​ളി​ലും ഇ​ന്ദി​ര ഗാ​ന്ധി​യു​ടെ ന​ല്ല ചി​ത്ര​ങ്ങ​ൾ കി​ട്ടു​മാ​യി​രു​ന്നു. അ​വ​രു​ടെ ശ്രോ​താ​ക്ക​ളു​ടെ ഭാ​വ​മാ​റ്റ​ങ്ങ​ൾ കാ​മ​റ​യി​ൽ ക​വി​ത വി​രി​യി​ച്ചു.

ആ​സി​ഡ് പൊ​ള്ളി​യ പാ​ടു​മാ​യി മം​ഗ​ളൂ​രു സ​ർ​ക്യൂ​ട്ട് ഹൗ​സി​ൽ വാ​ർ​ത്ത സ​മ്മേ​ള​നം ന​ട​ത്തി​യ മു​ൻ മു​ഖ്യ​മ​ന്ത്രി സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ തൊ​ടു​ത്ത ഫ​ലി​തം സൃ​ഷ്ടി​ച്ച പൊ​ട്ടി​ച്ചി​രി​യു​ടെ ചി​ത്രം പെ​ട്ടി​ക്കോ​ളം വാ​ർ​ത്ത​ക്ക് ചേ​രു​വ​യാ​യി. ത​ല​ശ്ശേ​രി​യി​ലെ വേ​ദി​യി​ലേ​ക്ക് മാ​രാ​ർ എ​റി​ഞ്ഞ ബോം​ബ് പൊ​ട്ടി പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു സി.​എ​ച്ചി​ന്റെ വാ​ർ​ത്ത സ​മ്മേ​ള​നം. എ.​കെ.​ജി​യു​ടെ ഒ​റ്റ​ക്കു​ള്ള ചി​ത്രം ഒ​പ്പു​ക വ​ലി​യ ടാ​സ്ക് ആ​യി​രു​ന്നു.

ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ​നി​ന്ന് മാ​റി​നി​ന്ന നി​മി​ഷം ഫോ​ക്ക​സ് ചെ​യ്യു​മ്പോ​ഴേ​ക്കും അ​ദ്ദേ​ഹ​ത്തി​ന്റെ കൈ ​ആ​രു​ടെ​യെ​ങ്കി​ലും ചു​മ​ലി​ൽ ക​യ​റി​യി​രി​ക്കും. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റാ​യി​രു​ന്ന സ​യ്യി​ദ് അ​ബ്ദു​ർ​റ​ഹ്മാ​ൻ ബാ​ഫ​ഖി ത​ങ്ങ​ളു​ടെ ഫോ​ട്ടോ പ​ക​ർ​ത്താ​നും ത​നി​ക്ക് അ​വ​സ​രം ല​ഭി​ച്ച​താ​യി വി​ന​യ​രാ​ജ് ഷെ​ട്ടി പ​റ​ഞ്ഞു.

അ​നു​ഭൂ​തി​ദാ​യ​ക​മാ​യി​രു​ന്നു അ​ത്. കാ​മ​റ​യി​ലേ​ക്ക് വി​രി​ഞ്ഞ പൂ​വാ​യി​രു​ന്നു ആ ​മു​ഖം. മം​ഗ​ളൂ​രു, കാ​സ​ർ​കോ​ട് മേ​ഖ​ല​യി​ൽ ഫോ​ട്ടോ​ഗ്ര​ഫി​യി​ൽ അ​നേ​കം ശി​ഷ്യ​രു​ള്ള വി​ന​യ​രാ​ജ ഷെ​ട്ടി ഇ​പ്പോ​ഴും ലൈ​വാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian PoliticsIndia NewsPhotographerVinayaraja Shetty
News Summary - Amazing flash in memory of Vinayaraja
Next Story