Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രതിപക്ഷ...

പ്രതിപക്ഷ ഐക്യനീക്കങ്ങളെ സ്വാഗതം ചെയ്ത് അമർത്യസെൻ

text_fields
bookmark_border
പ്രതിപക്ഷ ഐക്യനീക്കങ്ങളെ സ്വാഗതം ചെയ്ത് അമർത്യസെൻ
cancel

കൊ​ൽ​ക്ക​ത്ത: രാ​ജ്യ​ത്തെ പ്ര​തി​പ​ക്ഷ ഐ​ക്യ​നീ​ക്ക​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്ത് നൊ​േ​ബ​ൽ സ​മ്മാ​ന ജേ​താ​വും പ്ര​ശ​സ്ത സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നു​മാ​യ അ​മ​ർ​ത്യ​സെ​ൻ. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കാ​നി​രി​ക്കു​ന്ന പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി.​ജെ.​പി​യു​ടെ വ​ർ​ഗീ​യ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ പ്ര​തി​പ​ക്ഷ ഐ​ക്യം രൂ​പ​​പ്പെ​ടു​ന്ന​തി​നെ അ​ദ്ദേ​ഹം സ്വാ​ഗ​തം ചെ​യ്തു. മ​ണി​പ്പൂ​രി​ൽ സ​മാ​ധാ​നം പു​നഃ​സ്ഥാ​പി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ കൂ​ടു​ത​ൽ ശ​ക്ത​മാ​യി ഇ​ട​പെ​ടേ​ണ്ട​തു​ണ്ടെ​ന്നും പ്ര​ധാ​ന​മ​ന്ത്രി നീ​തി​പൂ​ർ​വം വി​ഷ​യ​ത്തി​ൽ പ്ര​സ്താ​വ​ന ന​ട​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ടെ​ന്നും അ​മ​ർ​ത്യ​സെ​ൻ പ​റ​ഞ്ഞു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യ​ത്തെ അ​ധി​കാ​ര സ​ന്തു​ലി​താ​വ​സ്ഥ നി​ല​നി​ർ​ത്താ​ൻ പ്ര​തി​പ​ക്ഷ ഐ​ക്യം അ​നി​വാ​ര്യ​മാ​ണ്. രാ​ഹു​ൽ ഗാ​ന്ധി​ക്ക് അ​പ​കീ​ർ​ത്തി കേ​സി​ൽ എം.​പി സ്ഥാ​നം ന​ഷ്ട​മാ​യ​തു​പോ​ലെ സ​മാ​ന​മാ​യ ഒ​രു സം​ഭ​വം ത​ന്റെ ഓ​ർ​മ​യി​ൽ ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഏ​ക സി​വി​ൽ​കോ​ഡ് എ​ന്തൊ​ക്കെ പ്ര​തി​കൂ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ളാ​കും സൃ​ഷ്ടി​ക്കു​ക എ​ന്ന കാ​ര്യ​ത്തി​ൽ താ​ൻ വ​ള​രെ​യ​ധി​കം ആ​ശ​ങ്കാ​കു​ല​നാ​ണെ​ന്നും സെ​ൻ പ​റ​ഞ്ഞു. വ​സ​തി​യി​ൽ പി.​ടി.​ഐ​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amartya Senopposition unityopposition
News Summary - Amartya Sen welcomes opposition unity moves
Next Story