ഇത് നീണ്ട പോരാട്ടം; അർഹരെ ഒഴിവാക്കരുത്
text_fieldsന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടം ദീർഘനാൾ നീളുന്നതായിരിക്കുെമന്നും ഈ കാലയള വിൽ ദാരിദ്ര്യത്തിലാവുന്നവരെയും മുഴുപ്പട്ടിണിക്കാരെയും എങ്ങനെ കൈകാര്യം ചെയ്യണമെ ന്നതു സംബന്ധിച്ച് വ്യക്തവും ധീരവുമായ പദ്ധതി വേണമെന്നും ലോകപ്രശസ്ത ഇന്ത്യൻ ധന കാര്യ വിദഗ്ധർ.
ഏതെങ്കിലും പദ്ധതിക്കു കീഴിൽവരില്ല എന്നതുെകാണ്ടു മാത്രം ജനങ്ങ ൾക്ക് ഭക്ഷണം ലഭിക്കാതെ പോകുന്നു എന്നു വന്നാൽ അതുമൂലം രാജ്യത്ത് പട്ടിണി നടമാടുമെന്ന് ഇവർ മുന്നറിയിപ്പ് നൽകി. ആഗോളതലത്തിൽ പ്രശസ്തരായ അമർത്യ സെൻ, അഭിജിത് ബാനർജി, രഘുറാം രാജൻ, എന്നിവരാണ്, താൽക്കാലിക റേഷൻ കാർഡുകൾ അടക്കം വിതരണം ചെയ്തുെകാണ്ട് ആവശ്യക്കാർക്ക് ഭക്ഷ്യവസ്തുക്കൾ എത്തിക്കണെമന്നതടക്കമുള്ള നിർദേശങ്ങൾ മുന്നോട്ടുവെച്ചത്.
ഫുഡ്കോർപറേഷൻ ഓഫ് ഇന്ത്യയിൽ ആവശ്യത്തിലുമധികം ഭക്ഷ്യധാന്യശേഖരം ഉണ്ടെന്നും വരാനിരിക്കുന്ന റാബി സീസണിലെ വിളവു കൂടി വരുേമ്പാൾ ഇത് ഇനിയും കൂടുമെന്നും ചൂണ്ടിക്കാട്ടിയ വിദഗ്ധർ, സാധ്യമാവുന്ന എല്ലാ പദ്ധതികൾ വഴിയും ഇവ ആവശ്യക്കാരിലെത്തിക്കണമെന്ന് നിർദേശിച്ചു. പൊതുവിതരണ ശൃംഖല വഴി മൂന്നു മാസത്തേക്ക് വ്യക്തി ഒന്നിന് അഞ്ചു കിലോ വീതം ഭക്ഷ്യധാന്യം നൽകുന്ന പദ്ധതി ഫലപ്രദമാണെങ്കിലും കാലാവധി മൂന്നു മാസം മതിയാകില്ല.
അപേക്ഷിച്ചിട്ട് റേഷൻ കാർഡ് കിട്ടാൻ ബാക്കിയുള്ളവർക്ക് ആറു മാസ കാലാവധിയുള്ള താൽക്കാലിക കാർഡ് നൽകണം. ദരിദ്ര കുടുംബങ്ങൾക്ക് പണം എത്തിച്ചു നൽകുന്ന പദ്ധതി നഗരങ്ങളിലെ പാവങ്ങൾക്കും എത്തിക്കാൻ നടപടി വേണം. ഭൂമിയുള്ള കർഷകർക്കു മാത്രമല്ല, തൊഴിലാളികൾക്കും പണം നൽകണം. നിലവിൽ തളർത്തിയിടപ്പെട്ട തൊഴിലുറപ്പ് പദ്ധതി വഴിയും ജൻ ആരോഗ്യ, ഉജ്വല പദ്ധതികൾ വഴിയും അർഹരെ കണ്ടെത്തി ജൻധൻ അക്കൗണ്ടിൽ 5000 രൂപ വീതം നിക്ഷേപിക്കണം.
ധീരവും ഭാവനാത്മകവുമായ നടപടി ആവശ്യപ്പെടുന്ന, വെല്ലുവിളി നിറഞ്ഞ ഒരു സാഹചര്യം എന്നെങ്കിലും ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇപ്പോഴാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
