ബംഗാളിൽ തിരക്കിട്ട് എസ്.ഐ.ആർ: വിമർശിച്ച് അമർത്യ സെൻ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക പ്രത്യേക തീവ്ര പരിഷ്കരണത്തിെന്റ (എസ്.ഐ.ആർ) നടത്തിപ്പിൽ ആശങ്ക പ്രകടിപ്പിച്ച് നൊബേൽ പുരസ്കാര ജേതാവ് അമർത്യ സെൻ. വോട്ടർമാർക്ക് മതിയായ സമയം നൽകാതെ തിരക്കിട്ട് എസ്.ഐ.ആർ നടപ്പാക്കുന്നത് ജനാധിപത്യ അവകാശങ്ങൾ ലംഘിക്കുന്നതാണെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
വോട്ടർ പട്ടികയുടെ പരിഷ്‍കരണം അതി ശ്രദ്ധയോടെയും സമയമെടുത്തും ചെയ്യേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, പശ്ചിമ ബംഗാളിൽ നടക്കുന്നത് ഇങ്ങനെയാണെന്ന് തോന്നുന്നില്ല. വോട്ടർമാർക്ക് രേഖകൾ സമർപ്പിക്കാനും വോട്ടർപട്ടികയിൽ ഇടംനേടാനും മതിയായ സമയം അനുവദിക്കണം. അല്ലാത്തപക്ഷം വോട്ടർമാരോട് കാണിക്കുന്ന അനീതിയും ഇന്ത്യൻ ജനാധിപത്യത്തെ അപമാനിക്കുന്നതുമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

