മതസൗഹാർദത്തിെൻറ ഉയരങ്ങളിൽ ബാൽത്താൽ ഗ്രാമം
text_fieldsശ്രീനഗർ: അമർനാഥ് തീർഥാടകരെ വരവേൽക്കാൻ ശ്രീനഗറിൽനിന്നു 93.5 കിലോമീറ്റർ അകലെ ബാ ൽത്താൽ ഗ്രാമം ഒരുങ്ങിക്കഴിഞ്ഞു. ബാൽത്താൽ ബേസ് ക്യാമ്പ് എന്ന് അറിയപ്പെടുന്ന ഇവിടം സൈന്യത്തിെൻറ നിയന്ത്രണത്തിലാണെങ്കിലും ഗ്രാമീണർ തീർഥാടകരെ കാത്തിരിക്കുകയാണ്. ജൂലൈ ഒന്നിന് ശ്രീനഗറിൽനിന്ന് യാത്രതിരിക്കുന്ന തീർഥാടകർ ബാൽത്താൽ വഴിയും പഹൽഗാം വഴിയുമായി 46 ദിവസം നീളുന്ന തീർഥാടനമാണ് നടത്തുന്നത്. 7500ഒാളം വരുന്ന തീർഥാടകരിൽ പകുതിയിലധികവും ബാൽത്താൽ വഴിയാണ് പോകുന്നത്.
ഇൗ തീർഥാടകരെ ആശ്രയിച്ചാണ് ഭൂരിപക്ഷം വരുന്ന മുസ്ലിംകൾ അടക്കമുള്ള ഗ്രാമീണർ ജീവിക്കുന്നത്. യാത്രയുടെ കാലത്ത് മാത്രം താൽക്കാലിക ഷെഡുകളിൽ നടത്തുന്ന കച്ചവടത്തിലൂടെയാണ് ഇവർ ഉപജീവന മാർഗം കണ്ടെത്തുന്നത്.
‘തീവ്രവാദികളായ മുസ്ലിംകൾ യാത്രികരെ ആക്രമിക്കുന്നതായി ടെലിവിഷനിൽ കാണാറുണ്ട്, എന്നാൽ, യാഥാർഥ്യം അതല്ല. ഞങ്ങൾ യാത്രികർക്കായി ജീവിക്കുകയാണ്. അവർ കാരണമാണ് ഞങ്ങളും ജീവിക്കുന്നത്’ -ബാൽത്താൽ നിവാസിയായ അബ്ദുൽ റാഷിദ് ഖാൻ പറയുന്നു. ‘ഞങ്ങൾ 20 വർഷമായി ഇവിടെ തീർഥാടകർക്ക് സൗജന്യമായി ഭക്ഷണം നൽകിവരുകയാണ്. എല്ലാ വർഷവും പ്രദേശവാസികൾ ഞങ്ങളെ സ്നേഹത്തോടെ സ്വീകരിക്കുകയും സ്വാഗതം ചെയ്യുകയുമാണ്’ സിക്കുകാരുടെ സൗജന്യ ഭക്ഷണശാല നടത്തുന്ന യാഷ്ബിർ കുമാർ പറഞ്ഞു. എല്ലാ വർഷവും 5000 പേർക്കെങ്കിലും ഭക്ഷണം നൽകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബാൽത്താൽവരെ ടാക്സികളിലോ ബസിലോ എത്തുന്ന തീർഥാടകർ അവിടെനിന്നു കാൽനടയായാണ് അമർനാഥിലേക്കു പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
