അമൃത്സറിൽ ടിക്കറ്റ് നിഷേധിച്ചത് അമരീന്ദർ സിങ്ങെന്ന് നവ്ജ്യോത് കൗർ
text_fieldsഅമൃത്സർ: പഞ്ചാബ് മുഖ്യമന്ത്രിയും സംസ്ഥാന പാർട്ടി ജനറൽ സെക്രട്ടറിയും ചേർന്നാണ് തനിക്ക് ലോക്സഭാ തെരഞ് ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചതെന്ന് കോൺഗ്രസ് നേതാവ് നവ്ജ്യോത് കൗർ സിദ്ദു.
ലോക്സഭാ തെരഞ്ഞെടുപ് പിൽ അമൃത്സറിൽ നിന്ന് പാർട്ടി ടിക്കറ്റിൽ മത്സരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്ങും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ആശാ കുമാരിയും തനിക്ക് സീറ്റ് നിഷേധിച്ചു. മാഡം സിദ്ദു എം.പി ടിക്കറ്റ് അർഹിക്കുന്നില്ലെന്ന് അവർ കരുതി. അമൃത്സറിലെ സാഹചര്യങ്ങളിൽ വിജയിക്കാൻ തനിക്കാകില്ലെന്ന് പറഞ്ഞ് ടിക്കറ്റ് നിഷേധിച്ചു. - നവ്ജ്യോത് കൗർ വാർത്താ ഏജൻസിയായ എ.എൻ.ഐയോടു പറഞ്ഞു.
ക്യാപ്റ്റൻ സ്ത്രീകളെ ബഹുമാനിക്കണം. നിങ്ങൾ സ്ത്രീകൾക്ക് പരിഗണന നൽകുന്നതിനെ കുറിച്ച് പറയുന്നു. എങ്കിൽ അക്കാര്യം പരിഗണിക്കൂ. എന്നെപ്പോലെ വിദ്യാഭ്യാസമുള്ള ധാരാളം സ്ത്രീകൾ രാജ്യത്തെ സേവിക്കാൻ തയാറായിട്ടുണ്ട്. നിങ്ങളേക്കാൾ നല്ലത് മറ്റൊരാളാണെന്ന് പറയുന്നതിന് അന്തസ്സുണ്ട്. എന്നാൽ നുണ പറഞ്ഞ് ടിക്കറ്റ് നിഷേധിക്കരുത്. - നവ്ജ്യോത് കൗർ പറഞ്ഞു.
കൗർ ചണ്ഡീഗഡിൽ നിന്ന് മത്സരിക്കാൻ ആഗ്രഹിച്ചിരുന്നു. എന്നാൽ സീറ്റിൽ മുൻ കേന്ദ്ര മന്ത്രി പവൻ കുമാർ ബൻസാലിനെയാണ് പാർട്ടി നിർത്തിയത്. പിന്നീട് അമൃത്സറിൽ നിന്ന് കൗർ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 2014ൽ ക്യാപ്റ്റർ അമരീന്ദർ സിങ് അരുൺ ജെയ്റ്റ്ലിയെ തോൽപ്പിച്ച സീറ്റാണ് അമൃത്സർ. എന്നാൽ ഈ സീറ്റും കൗറിന് നിേഷധിച്ച പാർട്ടി ഇവിടെ സിറ്റിങ് എം.എൽ.എ ഗുർജിത് സിങ് ഓജ്ലയെ നിർത്തുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
