Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമരീന്ദർ സിങ് പുതിയ​...

അമരീന്ദർ സിങ് പുതിയ​ പാർട്ടിക്ക്​ പേരിട്ടു; സോണിയക്ക്​ അയച്ച രാജിക്കത്തിൽ രാഹുലിനും പ്രിയങ്കക്കും വിമർശനം

text_fields
bookmark_border
Amarinder Singh
cancel

ന്യൂഡൽഹി: കോൺഗ്രസിൽ നിന്ന്​ രാജിവെച്ച പഞ്ചാബ്​ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്​ പുതിയ പാർട്ടി പ്രഖ്യാപിച്ചു. 'പഞ്ചാബ്​ ലോക്​ കോൺഗ്രസ്'​ എന്നാണ്​ പുതിയ പാർട്ടിയുടെ പേര്​.

'കോൺഗ്രസ്​ അധ്യക്ഷ സോണിയ ഗാന്ധിക്ക്​ രാജിക്കത്ത്​ സമർപ്പിച്ചു. രാജിവെക്കാനുണ്ടായ കാരണങ്ങൾ കത്തിൽ വിവരിച്ചിട്ടുണ്ട്​. പഞ്ചാബ് ലോക്​​ കോൺഗ്രസ്​ എന്നാണ്​ പുതിയ പാർട്ടിയുടെ പേര്​. തെരഞ്ഞെടുപ്പ്​ കമീഷന്‍റെ അംഗീകാരത്തിന്​ വേണ്ടി കാത്തിരിക്കുകയാണ്​. പാർട്ടി ചിഹ്നത്തിന്​ വൈകാതെ അംഗീകാരം ലഭിക്കും'-അമരീന്ദർ ട്വീറ്റ്​ ചെയ്​തു.

സോണിയക്കയച്ച രാജിക്കത്തിൽ കോൺഗ്രസ്​ നേതാക്കളായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അമരീന്ദർ രുക്ഷമായി വിമർശിക്കുന്നുണ്ട്​. രാഹുലും പ്രിയങ്കയും 'അസ്ഥിരനായ വ്യക്തി'യും പാകിസ്​താൻ ഭരണകൂടത്തിന്‍റെ സഹായിയുമായ നവജോത് സിങ്​ സിദ്ദുവിനെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സോണിയ എല്ലാറ്റിനും നേരെ കണ്ണടച്ചിരിക്കുകയാണെന്നും അമരീന്ദർ കുറ്റപ്പെടുത്തി.

സെപ്​റ്റംബറിലാണ്​ പി.സി.സി അധ്യക്ഷനായ സിദ്ദുവുമായി മാസങ്ങൾ നീണ്ട അധികാര വടംവലിക്കൊടുവിൽ അമരീന്ദർ മുഖ്യമന്ത്രി സ്​ഥാനം രാജിവെച്ചത്​. ക്യാപ്​റ്റനെ നീക്കണമെന്ന്​ ഭൂരിഭാഗം എം.എൽ.എമാരും ഹൈക്കമാൻഡിനോട്​ ആവശ്യപ്പെട്ടിരുന്നു.

മുഖ്യമന്ത്രി സ്​ഥാനം നഷ്​ടമായതിന്​ പിന്നാലെ പാർട്ടി നേതൃത്വത്തോട്​ ഇടഞ്ഞ അമരീന്ദർ ആഭ്യന്തര മന്ത്രി അമിത്​ ഷാ, അജിത്​ ഡോവൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ അമരീന്ദർ ബി.ജെ.പിയിലേക്ക്​ പോകുകയാണെന്നും കേന്ദ്ര കൃഷി മന്ത്രിയാകുമെന്നും അഭ്യുഹങ്ങൾ പരന്നു. എന്നാൽ ഈ അഭ്യൂഹങ്ങൾ നിഷേധിച്ച അമരീന്ദർ പുതിയ പാർട്ടി രൂപീകരിക്കുകയാണെന്നും അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുമായി കൈകോർക്കുമെന്നും പ്രഖ്യാപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressAmarinder SinghRahul Gandhi
News Summary - Amarinder’s New Party named Punjab Lok Congress; Sends Resignation Letter to Sonia Gandhi
Next Story