Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅമരീന്ദറിന്‍റെ...

അമരീന്ദറിന്‍റെ കൊഴിഞ്ഞു​പോക്ക്​ പാർട്ടിയെ ബാധിക്കില്ല -കോൺഗ്രസ്​ നേതാവ്​ ഹരീഷ്​ റാവത്ത്​

text_fields
bookmark_border
Amarinder Singh
cancel
camera_alt

അമരീന്ദർ സിങ്​

ന്യൂഡൽഹി: പഞ്ചാബ്​ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്‍റെ കൊഴിഞ്ഞുപോക്ക്​ പാർട്ടിയെ ബാധിക്കില്ലെന്ന്​ മുതിർന്ന കോൺഗ്രസ്​ നേതാവ്​ ഹരീഷ്​ റാവത്ത്​. കോൺഗ്രസ്​ വിട്ട്​ പുതിയ പാർട്ടി പ്രഖ്യാപിക്കാൻ പോകുന്നുവെന്ന അമരീന്ദറിന്‍റെ പ്രഖ്യാപനത്തിന്​ പിന്നാലെയാണ്​ റാവത്തിന്‍റെ പ്രതികരണം.

പാർട്ടി നേതാക്കളും കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയും റാവത്തും നടത്തിയ കൂടിക്കാഴ്ചയിൽ അമരീന്ദറിന്‍റെ വിഷയം ചർച്ചയായിരുന്നു. പാർട്ടി വിട്ടുപോകാൻ സാധ്യതയുള്ള നേതാക്കളെക്കുറിച്ചുള്ള കണക്കുകൂട്ടലിലാണ്​ ഇപ്പോൾ കോൺഗ്രസ്​. സിങ്ങിന്‍റെ അടുത്ത അനുയായികളായ നേതാക്കളും പാർട്ടി വിടുമെന്നാണ്​ വിവരം.

സിങ്ങിന്‍റെ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട നീക്കങ്ങൾ നിരീക്ഷിച്ചുവരികയാണ്​ കോൺഗ്രസ്​. ബി.ജെ.പിയുമായി നീക്കുപോക്കുകൾക്ക്​ വഴങ്ങിയതോടെ സിങ്ങിൽനിന്ന്​ നിരവധി കോൺഗ്രസ്​ നേതാക്കൾ അകന്നതായും പറയുന്നു.

'അദ്ദേഹത്തിന്‍റെ തീരുമാനം കോൺഗ്രസിൽ യാതൊരു മാറ്റങ്ങളുമുണ്ടാക്കില്ല. പുതിയ മുഖ്യമന്ത്രി ചരൺജിത്ത്​ സിങ്​ ചന്നിയുടെ പ്രവർത്തനങ്ങളുടെ അടിസ്​ഥാനത്തിലാകും പാർട്ടിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുക. അദ്ദേഹം അത്​ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്​' -റാവത്ത്​ പറഞ്ഞു.

അദ്ദേഹത്തിന്‍റെയുള്ളിലെ മതേതരത്വത്തെ അമരീന്ദർ സ്വയം കൊന്നതായി തോന്നുന്നു. ഒരു വർഷത്തോളമായി ഡൽഹിയ​ിലെ അതിർത്തിയിൽ കർഷകരെ തളച്ചിടുന്ന ബി.ജെ.പിയോട്​ അദ്ദേഹത്തിന്​ എങ്ങനെ ക്ഷമിക്കാൻ കഴിയും -റാവത്ത്​ ചോദിച്ചു.

അതേസമയം അമരീന്ദറിന്‍റെ കൊഴിഞ്ഞപോക്ക്​ പാർട്ടിയെ ഭയപ്പെടുത്തുന്നില്ലെന്ന്​ പഞ്ചാബ്​ ഉപമുഖ്യമന്ത്രി സുഖ്​ജീന്ദർ സിങ്​ രൺധാവ പറഞ്ഞു. 'ഞങ്ങൾക്ക്​ യാതൊരു പേടിയുമില്ല, അമരീന്ദർ ബി.ജെ.പിക്കൊപ്പം പോയാൽ, അദ്ദേഹത്തിൽ ചില സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നിരിക്കണം.

അതേസമയം, അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ്​ നടക്കാനിരിക്കേ പഞ്ചാബ്​ കോൺഗ്രസിലെ കലാപം പാർട്ടിയെ സമ്മർദ്ദത്തിലാക്കുന്നുണ്ട്​. ചൊവ്വാഴ്ചയാണ്​ അമരീന്ദർ പുതിയ പാർട്ടി രൂപവത്​കരിക്കു​ന്നുവെന്ന വിവരം പുറത്തുവിട്ടത്​. ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്നതിനാണ്​ പാർട്ടിയെന്നും അമരീന്ദർ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harish RawatPunjab CongressAmarinder Singh
News Summary - Amarinder Singhs exit will not affect Congress says Harish Rawat
Next Story